കേരളം ചുട്ടുപൊള്ളുന്നു; ഇന്നും നാളെയും ഉയർന്ന താപനില മുന്നറിയിപ്പ്, താപനില 2-4 °സെലഷ്യസ് കൂടുതൽ ഉയരാൻ സാധ്യത

news image
Feb 28, 2025, 10:41 am GMT+0000 payyolionline.in

തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. 2025 ഫെബ്രുവരി 28, മാർച്ച് 01 തീയതികളിൽ കണ്ണൂർ ജില്ലയിൽ ഉയർന്ന താപനില 39 °സെലഷ്യസ് വരെയും കാസറഗോഡ് ജില്ലയിൽ ഉയർന്ന താപനില 38° സെലഷ്യസ്  വരെയും രേഖപ്പെടുത്തി. കോട്ടയം, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ ഉയർന്ന താപനില 37°സെലഷ്യസ് വരെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില  36°സെലഷ്യസ് വരെയുമാണ്. ഈ ജില്ലകളിൽ സാധാരണയെക്കാൾ 2 – 4 °സെലഷ്യസ്  കൂടുതൽ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേ സമയം, കേന്ദ്ര കാലാവസ്ഥാവകുപ്പ് അടുത്ത 5 ദിവസത്തേക്കുള്ള  മഴ സാധ്യത പ്രവചിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe