ജീവകാരുണ്യപ്രവർത്തനം മുസ്‍ലിംലീഗിനെ കണ്ടുപഠിക്കണം -വി.ഡി. സതീശൻ

news image
Feb 28, 2025, 7:34 am GMT+0000 payyolionline.in

പയ്യോളി : ജീവകാരുണ്യ പ്രവർത്തനം നടത്തുന്നവർ മുസ്‌ലിംലീഗിനെ കണ്ടു പഠിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഇത്തരം പ്രവർത്തനം ഏറ്റവും കൂടുതൽ നടത്തുന്നത് ലീഗാണെന്നും അവരുടെ നേതാക്കളോട് ഈ കാര്യത്തിൽ അസൂയയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാ എജുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

ട്രസ്റ്റ് ഓഫീസ് നഗരസഭാ ചെയർമാൻ വി.കെ. അബ്ദുറഹിമാനും ഓഡിറ്റോറിയം ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാറും ഉദ്ഘാടനം ചെയ്തു. ആദ്യഫണ്ട് പ്രമോദ് പുതിയവളപ്പിൽ കൈമാറി. ട്രസ്റ്റ് ചെയർമാൻ കെ.ടി. വിനോദൻ അധ്യക്ഷനായി.

ജനറൽ സെക്രട്ടറി പി.എൻ. അനിൽകുമാർ, പി.എം. അഷറഫ്, കെ.ടി. സത്യൻ എന്നിവർ സംസാരിച്ചു. ജീവകാരുണ്യപ്രവർത്തനം, ക്ഷേമം, വിദ്യാഭ്യാസം, സാംസ്കാരികം എന്നീ മേഖലകളിൽ പ്രവർത്തിക്കുകയാണ് ട്രസ്റ്റിന്റെ ലക്ഷ്യം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe