കൊയിലാണ്ടി : കൊയിലാണ്ടി കണയംകോട് റോഡിൽ ലീക്കായ ഓയിൽ ഫയർ ഫോഴ്സ് നീക്കം ചെയ്തു. കണയംകോട് പലത്തിനു സമീപമാണ് ജെ സി ബി യിൽ നിന്നും ഓയിൽ ലീക്കായി റോഡിൽ ഒഴികിയത്. അതുവഴി വന്ന ബൈക്ക് യാത്രികന് ഓയിലിൽ വീണ് പരിക്കേറ്റിരുന്നു.
തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും റോഡിൽ പരന്ന ഓയിൽ പൂർണമായും വെള്ളം ഉപയോഗിച്ച് മാറ്റുകയും ചെയ്തു.
സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ അനൂപ് ബികെ യുടെ നേതൃത്വത്തിൽ എഫ് ആർ ഒ മാരായ ഹേമന്ത് ബി,ബിനീഷ് കെ, നിധിപ്രസാദ് ഇ എം നിതിൻരാജ്,ഹോംഗാർഡ് രാജേഷ് പി എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.