കാപ്പാട് ബീച്ചിൽ ബ്ലൂ ഫ്ലാഗ് ഉയർത്തി മന്ത്രി; പ്രതിഷേധവുമായി ബിജെപി

news image
Feb 27, 2025, 3:41 pm GMT+0000 payyolionline.in

കാപ്പാട് : കാപ്പാട് – കൊയിലാണ്ടി ഹാർബർ റോഡിൽ കഴിഞ്ഞ നാല് വർഷമായി രൂപപ്പെട്ട വലിയ കുഴിക്ക് പരിഹാരം കാണാതെ കാപ്പാട് ബീച്ചിൽ ബ്ലൂ ഫ്ലാഗ് ഉയർത്തി മടങ്ങിയ ടൂറിസം മന്ത്രിക്കെതിരെ ബി ജെ പി പ്രവർത്തകർ പ്രതിഷേധിച്ചു. പ്രതിഷേധം ഭയന്ന് പ്രദേശവാസികളെ ആരെയും അറിയിക്കാതെയായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി എത്തി ബ്ലൂ ഫ്ലാഗ് ഉയർത്തിയത്. ഇത് പ്രദേശത്ത് വ്യാപകമായ പ്രതിഷേധങ്ങൾക്ക് ഇട നൽകിയിരുന്നു

കാപ്പാട് ടൂറിസ്റ്റ് മേഖലയുടെ യഥാർത്ഥ അവസ്ഥ ജനങ്ങളുടെ മുൻപിൽ തുറന്ന് കാണിക്കാൻ വേണ്ടിയാണ് നാല് വർഷം മുൻപ് രൂപപ്പെട്ട കുഴിയിൽ ബ്ലൂ ഫ്ലാഗ് ഉയർത്തിയത് എന്ന് ബി ജെ പി കൊയിലാണ്ടി നിയോജക മണ്ഡലം മുൻ പ്രസിഡണ്ട് എസ്. ആർ ജയ്കിഷ് പറഞ്ഞു. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് സജീവ് കുമാർ അധ്യക്ഷത വഹിച്ചു.ബിജെപി കൊയിലാണ്ടി മണ്ഡലം ജനറൽ സെക്രട്ടറി ജിതേഷ് കാപ്പാട്, മണ്ഡലം സമിതി അംഗം വിനോദ് കാപ്പാട്, അരവിന്ദാക്ഷൻ ,രാമചന്ദ്രൻ, ടി പി ഷിജു എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe