പയ്യോളി: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ പദ്ധതിയായ ബ്ലഡ് കെയർ രക്തദാന ക്യാമ്പയിൻ പയ്യോളി മുനിസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റി എംവിആർ ക്യാൻസർ സെന്ററിന്റെ സഹകരണത്തോടെ പയ്യോളി ബസ്റ്റാൻഡിൽ സംഘടിപ്പിച്ചു. എസ് കെ സമീറിന്റെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് കോഴിക്കോട് ജില്ല സെക്രട്ടറി ടി ടി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മിസ്ഹബ് കീഴരിയൂർ, വി കെ അബ്ദുറഹിമാൻ, പത്മശ്രീ പള്ളിവളപ്പിൽ, എ പി റസാക്ക്, സി ടി അബ്ദുറഹിമാൻ, കെ ടി വിനോദൻ, അഷ്റഫ് കോട്ടക്കൽ, സിപി ഫാത്തിമ ഡോക്ടർ രാജേഷ് കുമാർ, ഡോക്ടർ സച്ചിദാനന്ദൻ, ഡോ. വാഫിയ റിഫ, സദക്കത്തുള്ള സിപി, മുജേഷ് ശാസ്ത്രി, കൗൺസിലർ ഹരിദാസൻ, അൻസില ഷംസു, സുജല ചെത്തിൽ, എസ് എം അബ്ദുൽ ബാസിത് , എ സി സുനൈദ് , എ വി സക്കരിയ , സജാദ്, ഫസീല, സവാദ്, ഹസ്സനുൽ ബന്ന തുടങ്ങിയവർ പങ്കെടുത്തു. പി കെ സുഫാദ് സ്വാഗതവും റാഫി എസ് കെ നന്ദിയും പറഞ്ഞു.