സർവ്വീസ് പെൻഷൻകാരുടെ ക്ഷാമാശ്വാസ ആനുകൂല്യങ്ങൾ അനുവദിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധം: കാനത്തിൽ ജമീല എംഎൽഎ

news image
Feb 24, 2025, 2:07 pm GMT+0000 payyolionline.in

കൊയിലാണ്ടി: കെ എസ് എസ് പി യു പന്തലായനി ബ്ലോക്ക് സമ്മേളനം പൊയിൽക്കാവിൽ നടന്നു. എം എൽ എ കാനത്തിൽ ജമീല സമ്മേളനം ഉദ്ഘാടനം ചെയ്തു. പെൻഷൻകാരുടെ ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കുന്ന കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ് എന്ന് എം.എൽ.എ. അഭിപ്രായപ്പെട്ടു. മാത്രമല്ല, കൊയിലാണ്ടി ട്രഷറി കെട്ടിടത്തിന്റെ നിർമ്മാണ ജോലികൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കുമെന്നും അവർ ഉറപ്പു നൽകി.
അഞ്ചു വർഷത്തിലൊരിക്കൽ ശമ്പള / പെൻഷൻ പരിഷ്‌കരണമെന്ന കീഴ് വഴക്കത്തിന്റെ അടിസ്ഥാനത്തിൽ മുൻ കാല പ്രാബല്യത്തോടെ പരിഷ്കരണ പ്രക്രിയ നടപ്പിലാക്കാനുള്ള നടപടികൾ ആരംഭിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

ക്ഷാമാശ്വാസ ഗഡുക്കളുടെ കുടിശ്ശിക തുക അടിയന്തിരമായി ലഭ്യമാക്കണമെന്നും, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കണമെന്നും സമ്മേളനത്തിൽ ആവശ്യമുയർന്നു.
ബ്ലോക്ക് പ്രസിഡണ്ട് എൻ.കെ.കെ. മാരാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.വി.ഗിരിജ മുഖ്യ പ്രഭാഷണം നടത്തി.ഇ.കെ കമലാദേവി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
പന്തലായനി ബ്ലോക്ക് പ്രസിദ്ധീകരിക്കുന്ന മുഖം – സാസ്കാരിക പതിപ്പിന്റെ മുഖചിത്രം സംസ്ഥാന കമ്മിറ്റി അംഗം സി. അപ്പുക്കുട്ടി പ്രകാശനം ചെയ്തു.
ഇ. ഗംഗാധരൻ നായർ ഏറ്റു വാങ്ങി. യു.കെ.രാഘവൻ മാസ്റ്ററാണ് കവർ ചിത്രം രൂപകല്പന ചെയ്തത്.
ബോക്ക് സെക്രട്ടറി ടി.സുരേന്ദ്രൻ മാസ്റ്റർ വാർഷിക റിപ്പോർട്ടും ട്രഷറർ എ.ഹരിദാസ് വരവു ചെലവു കണക്കും അവതരിപ്പിച്ചു.
ഭാസ്കരൻ ചേനോത്ത്, എൻ.വി. സദാനന്ദൻ, പി.കെ.ബാലകൃഷ്ണൻ കിടാവ്, പി.എൻ. ശാന്തമ്മ ടീച്ചർ,ഒ. രാഘവൻ മാസ്റ്റർ, വി.പി. ബാലകൃഷ്ണൻ മാസ്റ്റർ, പി. വേണു മാസ്റ്റർ, പി.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പ്രസിഡണ്ട് എൻ.കെ.കെ. മാരാർ, സെക്രട്ടറി
ടി.സുരേന്ദ്രൻ മാസ്ററർ ,  ട്രഷറർ എ.ഹരിദാസ്  എന്നിവരെ തെരഞ്ഞെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe