പയ്യോളിയില്‍ ബസ്സില്‍ കയറുന്നതിനിടെ ഓട്ടോമാറ്റിക്ക് ഡോര്‍ അടച്ചു; വിദ്യാര്‍ഥിക്ക് താഴെ വീണ് പരിക്ക്

news image
Feb 24, 2025, 1:39 pm GMT+0000 payyolionline.in

പയ്യോളി: ബസ്സില്‍ കയറുന്നതിനിടെ താഴെ വീണ് വിദ്യാര്‍ഥിക്ക് പരിക്ക്. കോഴിക്കോട് ജെഡിറ്റിയിലെ രണ്ടാം വര്‍ഷ ഇലക്ട്രോണിക്സ് വിദ്യാര്‍ഥി പയ്യോളി ആവിത്താരേമ്മല്‍ ‘മിന്‍ഹാസില്‍’ നവാസിന്‍റെ മകന്‍ മുഹമ്മദ് മുബാഷി (19) നാണ് പരിക്കേറ്റത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. കോഴിക്കോട് ഭാഗത്തേക്കുള്ള ബസ്സുകള്‍ പലപ്പോഴും സ്റ്റാന്‍റില്‍ കയറ്റാതെ കിഴക്ക് ഭാഗത്തെ സര്‍വ്വീസ് റോഡില്‍ നിര്‍ത്തി ആളെ എടുക്കുകയാണ് പതിവ്. ഇത്തരത്തില്‍ റോഡ് അരികില്‍ നിന്ന് ബസ്സില്‍ ആളുകള്‍ കയറിയ ശേഷം വിദ്യാര്‍ഥികളെ കയറ്റുന്ന ബസ്സുകാര്‍ വിദ്യാര്‍ഥികളെ പുറത്ത് നിര്‍ത്തി വേഗത്തില്‍ എടുത്ത് പോവുന്നതും പതിവാണ്.

 

ഇത്തരത്തില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ മുബാഷ് ബസ്സില്‍ കയറിയ ഉടനെ ഓട്ടോമാറ്റിക്ക് ഡോര്‍ അടച്ച് പോവുന്നതിനിടെ മുബാഷ് താഴേക്കു തെറിച്ചു വീഴുകയായിരുന്നു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിന്ന് ചികിത്സ തേടിയ വിദ്യാര്‍ഥി ഇപ്പോള്‍ പ്ലാസ്റ്ററിട്ട് വീട്ടില്‍ കിടപ്പിലാണ്. വിദ്യാര്‍ഥിയുടെ പരാതിയില്‍ കെഎല്‍ 58 എജെ 8289 ‘അമ്മു’ ബസ് ഡ്രൈവര്‍ക്കെതിരെ പയ്യോളി പോലീസ് കേസെടുത്തിട്ടുണ്ട്.

പയ്യോളിയില്‍ ബസ്സില്‍ കയറുന്നതിനിടെ ഓട്ടോമാറ്റിക്ക് ഡോര്‍ അടച്ചതിനെ തുടര്‍ന്നു തെറിച്ചു വീണ് പരിക്കേറ്റ ജെഡിറ്റി വിദ്യാര്‍ഥി മുഹമ്മദ് മുബാഷ്.

മാസങ്ങള്‍ക്ക് മുന്‍പ് സമാന സംഭവത്തില്‍ പയ്യോളി ബസ്സ്റ്റാണ്ടില്‍ നിന്ന് ഓട്ടോമാറ്റിക്ക് ഡോര്‍ അടച്ചതിനെ തുടര്‍ന്നു താഴെ വീണ അദ്ധ്യാപകനായ യാത്രക്കാരന്റെ കാല് മുറിച്ച് മാറ്റേണ്ടി വന്നിട്ടുണ്ട്. ബസ്സുകളുടെ മത്സരയോട്ടമാണ് പലപ്പോഴും ഇത്തരത്തിലെ സംഭവങ്ങള്‍ക്ക് കരണമാവുന്നത്. പയ്യോളി ബസ് സ്റ്റാണ്ടില്‍ ട്രഫ്ഫിക്ക് പോലീസിനെ നിയമിക്കണമെന്നാവശ്യം ഇതുയവരെയും പരിഗണിക്കപ്പെട്ടിട്ടില്ല.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe