എന്തൊരു ചൂടാല്ലേ എന്ന് പറയാതെ ഒരു ദിനം പോലും കടന്നു പോകാറില്ല അല്ലേ? ചൂട് കാലമെന്നു പറഞ്ഞാൽ തണ്ണിമത്തൻ്റെ സീസൺ കൂടിയാണ്. ഈ ചൂടത്ത് വാടി തളരാതിരിക്കാൻ തണ്ണിമത്തനോളം മികച്ച മറ്റൊരു പഴമില്ല. ധാരാളം ജലാംശം ഉള്ളതിനാൽ ഇത് വെറുതെ കഴിക്കുന്നതും ഗുണകരമാണ്. എന്നാൽ കുട്ടികൾക്കും മറ്റും സ്ഥിരമായി ഒരേ രീതിയിൽ തണ്ണിമത്തൻ കൊടുത്താൽ കഴിച്ചെന്നു വരില്ല. അതിനായി ചില പരീക്ഷണങ്ങൾ നടത്താം. തണ്ണിമത്തനൊപ്പം നാരങ്ങയും പുതിനയിലയും ചേർത്ത് ഈ റെസിപ്പി ട്രൈ ചെയ്യൂ.
ചേരുവകൾ
* തണ്ണിമത്തൻ
* കസ്കസ്
•പഞ്ചസാര
•ഐസ്ക്യൂബ്
•നാരങ്ങ
•പുതിനയില
തയ്യാറാക്കുന്ന വിധം
ഒരു ഗ്ലാസിൽ വെള്ളമെടുത്ത് കസ്കസ് അതിൽ ചേർത്ത് കുതിർക്കാൻ മാറ്റി വയ്ക്കാം.
തണ്ണിമത്തൻ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിക്കാം.
അതിലേയ്ക്ക് ഒരു ടീസ്പൂൺ നാരങ്ങ നീര്, നാലോ അഞ്ചോ പുതിനയില, മധുരത്തിനനുസരിച്ച് പഞ്ചസാര എന്നിവ ചേർത്ത് അരച്ചെടുക്കാം.
ഒരു ഗ്ലാസിലേയ്ക്ക് രണ്ടോ മൂന്നോ ഐസ്ക്യൂബ് എടുക്കാം. മുകളിൽ വെള്ളത്തിൽ കുതിർത്തെടുത്ത കസ്കസ് ചേർക്കാം.
ഇതിലേയ്ക്ക് തണ്ണിമത്തൻ ജ്യൂസ് ഒഴിക്കാം. മുകളിൽ പുതിനയില കൂടി വച്ച് കുടിച്ചു നോക്കൂ.