കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ട വിറ്റാമിനാണ് വിറ്റാമിന്‍ ‘എ’. വിറ്റാമിൻ എയുടെ കുറവ് കാഴ്ചശക്തി കുറവ് പോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാം. അതിനാല്‍ കാഴ്ചശക്തി മെച്ചപ്പെടുത്താൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട വിറ്റാമിൻ എ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. ക്യാരറ്റ്
വിറ്റാമിന്‍ എയുടെ കലവറയാണ് ക്യാരറ്റ്. കൂടാതെ ബീറ്റാ കരോട്ടിനും അടങ്ങിയ ക്യാരറ്റ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കാഴ്ചശക്തി മെച്ചപ്പെടുത്താനും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
2. ചീര
ചീരയിലും വിറ്റാമിന്‍ എയും ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇതിന് പുറമേ വിറ്റാമിന്‍ സി, കാത്സ്യം, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയ ചീര കഴിക്കുന്നത് ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും.
3. മധുരക്കിഴങ്ങ്
വിറ്റാമിന്‍ എ അടങ്ങിയ മധുരക്കിഴങ്ങും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
4. മുട്ട
വിറ്റാമിന്‍ എ ധാരാളം അടങ്ങിയതാണ് മുട്ട. കൂടാതെ മുട്ടയിൽ ധാരാളം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. അതിനാല്‍ മുട്ട കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
5. റെഡ് ബെല്‍ പെപ്പര്‍
റെഡ് ബെല്‍ പെപ്പര്‍ അഥവാ കാപ്സിക്കത്തിലും വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും കണ്ണുകള്‍ക്ക് നല്ലതാണ്.
6. പാലും പാലുപ്പന്നങ്ങളും
പാലും പാലുപ്പന്നങ്ങളും വിറ്റാമിന്‍ എയുടെ സ്രോതസ്സാണ്. അതിനാല്‍ പാല്, ചീസ്, തൈര് തുടങ്ങിയവയും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.