സർക്കാർ ഓഫീസുകളിൽ നിരവധി അവസരം; ഇന്റർവ്യൂ മുഖേന ജോലി നേടാം

news image
Feb 12, 2025, 6:32 am GMT+0000 payyolionline.in

സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതാ താൽക്കാലിക അവസരം. സൈനിക വിശ്രമകേന്ദ്രത്തിൽ കെയർ ടേക്കർ, ആശുപത്രിയിൽ പ്ലംബർ, അക്വാകള്‍ച്ചർ (അഡാക്ക്) ഫാമില്‍ ക്ലാര്‍ക്ക് കം അക്കൗണ്ടന്റ് തുടങ്ങി നിരവധി ഒഴിവുകളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഉടനെ അപേക്ഷിക്കൂ!

കെയർ ടേക്കർ

കോട്ടയം മണർകാടുള്ള കോട്ടയം സൈനിക വിശ്രമകേന്ദ്രത്തിൽ കെയർ ടേക്കറുടെ ഒഴിവ്. താൽക്കാലിക നിയമനം. വിമുക്തഭടന്മാർ/ആശ്രിതർക്ക് മുൻഗണന. ഫെബ്രുവരി 19നകം ജില്ലാ സൈനികക്ഷേമ ഓഫിസിൽ നേരിട്ടെത്തി അപേക്ഷിക്കണം. 0481–2371187.

പ്ലംബർ

എറണാകുളം ജനറൽ ആശുപത്രിയിൽ പ്ലംബർ ഒഴിവ്. കരാർ നിയമനം. അഭിമുഖം ഫെബ്രുവരി 14നു 10.30 ന്.

ക്ലാര്‍ക്ക് കം അക്കൗണ്ടന്റ്

കേരള സര്‍ക്കാരിന്റെ കീഴിലുള്ള ത‍ശൂർ ഏജന്‍സി ഫോര്‍ ഡവലപ്‌മെന്റ് ഓഫ് അക്വാകള്‍ച്ചർ (അഡാക്ക്) പൊയ്യ ഫാമില്‍ ക്ലാര്‍ക്ക് കം അക്കൗണ്ടന്റ് ഒഴിവ്.

ദിവസ വേതന നിയമനം. അഭിമുഖം ഫെബ്രുവരി 11 നു 10.30 ന്. യോഗ്യത: ബികോം, എംഎസ് ഓഫിസ്, ടാലി, ടൈപ്പ് റൈറ്റിങ് ഇംഗ്ലിഷ് ഹയര്‍, മലയാളം ലോവര്‍. 80780 30733.

അറ്റന്‍ഡന്റ്

മലപ്പുറം വേങ്ങര സാമൂഹികാരോഗ്യകേന്ദ്രത്തില്‍ അറ്റന്‍ഡന്റ് ഒഴിവ്.

ദിവസ വേതന നിയമനം. ഏഴാം ക്ലാസ് വിജയിച്ച ശാരീരിക ക്ഷമതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖം ഫെബ്രുവരി 11നു 10.30ന്. സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഹാജരാകണം.

സ്‌കില്‍ഡ് ലേബര്‍

കൊല്ലം കുളത്തുപ്പുഴ ഗവ. ഫിഷ് സീഡ് ഫാമിൽ സ്‌കില്‍ഡ് ലേബർ ഒഴിവ്. നിയമനം ദിവസ വേതനാടിസ്ഥാനത്തിൽ. അഭിമുഖം ഫെബ്രുവരി 11നു 10.30ന്. 79070 47852, 95448 58778.

∙ഏജന്‍സി ഫോര്‍ ഡവലപ്മെന്റ് ഓഫ് അക്വകള്‍ച്ചര്‍ കേരളയുടെ ഓടയം ഹാച്ചറിയിൽ സ്‌കില്‍ഡ് ലേബറിന്റെ ഒഴിവ്. ദിവസവേതന നിയമനം. അഭിമുഖം: ഫെബ്രുവരി 13നു 10.30ന്. യോഗ്യത: ഐടിഐ ഇലക്ട്രിക്കല്‍ ട്രേഡില്‍ സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി: 45. 90377 64919, 95448 58778.

റേഡിയേഷൻ ഫിസിസ്റ്റ്

എറണാകുളം ജനറൽ ആശുപത്രിയിൽ റേഡിയേഷൻ ഫിസിസ്റ്റിന്റെ ഒഴിവ്. അഭിമുഖം ഫെബ്രുവരി 14 നു 11 ന്. യോഗ്യത: ഫിസിക്സിൽ പിജി, റേഡിയോളജി/ മെഡിക്കൽ ഫിസിക്സിൽ പോസ്റ്റ് എംഎസ്‌സി ഡിപ്ലോമ. 0484-2386000.

ഡോക്ടര്‍

എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സീനിയര്‍ റസിഡന്റ്സ് ഡോക്ടറുടെ 15 ഒഴിവ്. താൽക്കാലിക നിയമനം. യോഗ്യത: എംബിബിഎസ്, പിജി/ ഡിഎൻബി, കൗൺസിൽ റജിസ്ട്രേഷൻ. ശമ്പളം: 73,500. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട പ്രഫഷനല്‍ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഫെബ്രുവരി 12നു മുമ്പ് ഹാജരാകണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe