അയനിക്കാട് അടിപ്പാതക്ക് സമീപം കോൺവെക്സ് ലെൻസുകൾ സ്ഥാപിച്ചു

news image
Feb 3, 2025, 1:17 pm GMT+0000 payyolionline.in

പയ്യോളി: അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപം അടിപ്പാതയ്ക്ക് ഇരുവശത്തുമായി കോൺവെക്സ് ലെൻസുകൾ സ്ഥാപിച്ചു. ‘എൻറെ ഗ്രാമം അയനിക്കാട്സൊസൈറ്റി’യുടെ ആഭിമുഖ്യത്തിലാണ് കോൺവെക്സ് ലെൻസുകൾ സ്ഥാപിച്ചത്. പരിപാടിയുടെ ഉദ്ഘാടന കർമ്മം പയ്യോളി സബ് ഇൻസ്പെക്ടർ പി. റഫീഖ് നിർവഹിച്ചു. സൊസൈറ്റിയുടെ ചെയർമാൻ കെ പി ഗിരീഷ് കുമാർ, കൺവീനർ കെ ഷജിൽ, അഡ്മിൻ അംഗങ്ങളായ വിനോദൻ, ശ്രീജിത്ത്, ഷൈനു തുടങ്ങിയവരും പ്രദേശവാസികളും ചടങ്ങിൽ സംബന്ധിച്ചു. അടിപ്പാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്ക് സർവീസ് റോഡിൽ വരുന്ന വാഹനങ്ങളെ കാണാൻ കഴിയാത്ത സാഹചര്യം ഉണ്ടായിരുന്നു.  ഇത് വലിയ അപകട സാധ്യതയാണ് ഉണ്ടാക്കിയത്. ലെൻസുകൾ സ്ഥാപിക്കുന്നതോടെ ഇതിന് പരിഹാരം ആയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe