തമിഴ്നാട്ടിൽ കോളേജിലെ ശുചിമുറിയിൽ കുഞ്ഞിനെ പ്രസവിച്ച് വിദ്യാർത്ഥിനി

news image
Feb 3, 2025, 12:13 pm GMT+0000 payyolionline.in

കുംഭകോണം: തമിഴ്നാട്ടിലെ കുംഭകോണത്ത് കോളേജിലെ ശുചിമുറിയിൽ കുട്ടിക്ക് ജന്മം നൽകി വിദ്യാർത്ഥിനി. കുട്ടിയെ ശുചിമുറിക്ക് സമീപത്തെ മാലിന്യക്കൂനയിൽ കുട്ടിയെ ഒളിപ്പിച്ച ശേഷം ക്ലാസ് മുറിയിലെത്തിയ വിദ്യാർത്ഥിനി കുഴഞ്ഞുവീണു. പിന്നാലെ കോളേജ് അധികൃതർ യുവതിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് അൽപം മുൻപ് പ്രസവം നടന്നതായി വ്യക്തമായത്. പിന്നാലെ നടത്തിയ പരിശോധനയിൽ മാലിന്യക്കൂനയിൽ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു.

വെള്ളിയാഴ്ചയാണ് കുംഭകോണത്തെ കോളേജിൽ അപ്രതീക്ഷിത സംഭവങ്ങൾ നടന്നത്. കനത്ത രക്തസ്രാവത്തേ തുടർന്നാണ് വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ തളർന്നുവീണത്. പിന്നാലെ ആംബുലൻസിൽ വിദ്യാർത്ഥിനിയെ സർക്കാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നിലവിൽ വിദ്യാർത്ഥിനിയും കുട്ടിയും ആശുപത്രിയിൽ ചികിത്സയിലാണുള്ളത്.

സംഭവത്തിൽ കുംഭകോണം പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തുകയാണ്. തിരുവാരൂർ ജില്ലയിൽ നിന്നുള്ള ബന്ധുവായ യുവാവിൽ നിന്നാണ് വിദ്യാർത്ഥിനി ഗർഭിണിയായിട്ടുള്ളത്.  കാമുകനെതിരെ പരാതിപ്പെടാൻ വിദ്യാർത്ഥിനി തയ്യാറായിട്ടില്ല. പൊലീസ് യുവാവുമായി ബന്ധപ്പെട്ടപ്പോൾ യുവതിയെ വിവാഹം ചെയ്യാൻ തയ്യാറാണെന്നാണ് ബന്ധുവായ യുവാവിന്റെ പ്രതികരണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe