അകാലനര തടയുന്നതിന് സഹായിക്കുന്ന ഏറ്റവും മികച്ച രണ്ട് ഭക്ഷണങ്ങൾ

news image
Feb 3, 2025, 10:11 am GMT+0000 payyolionline.in

പ്രായമാകുന്തോറും ഉണ്ടാകുന്ന ഒന്നാണ് അകാലനര. പാരിസ്ഥിതികമായ നിരവധി ഘടകങ്ങളും ജനിതക ഘടകവും അകാലനരയെ സ്വാധീനിക്കുന്നുണ്ട്. സൂര്യപ്രകാശം അമിതമായി ഏൽക്കുക, വിറ്റാമിനുകളുടെ അഭാവം, പുകവലി, സമ്മർദം എന്നിവയെല്ലാം അകാലനരയ്ക്ക് ഇടയാക്കും.

അകാലനര തടയുന്നതിന് ഭക്ഷണങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. അകാലനര അകറ്റുന്നതിന് സഹായിക്കുന്ന രണ്ട് മികച്ച ഭക്ഷണങ്ങളാണ് ബ്രോക്കോളിയും സെലറിയും.

ശരീരത്തിലുടനീളം ഓക്സിജൻ വഹിക്കുന്ന ഹീമോഗ്ലോബിൻ ഉണ്ടാകുന്നതിന് ഇരുമ്പ് പ്രധാനമാണ്. കുറഞ്ഞ ഇരുമ്പിൻ്റെ അളവ് അകാല നരയിലേക്ക് നയിച്ചേക്കാം. വിറ്റാമിൻ ബി-6 ധാരാളമായി ഇവയിൽ രണ്ടിലും അടങ്ങിയിട്ടുണ്ട്. ഉപാപചയത്തിനും രോഗപ്രതിരോധ സംവിധാനത്തിനും ഇത് പ്രധാനമാണ്. വിറ്റാമിൻ ബി-6 ന്റെ കുറവ് അകാലനരയ്ക്ക് കാരണമാകും.

കൂടാതെ, ബ്രൊക്കോളിയിലും സെല്ലറിയിലും സിങ്ക് അടങ്ങിയിട്ടുണ്ട് സെല്ലുലാർ സംരക്ഷണത്തെയും പ്രോട്ടീൻ സമന്വയത്തെയും പിന്തുണയ്ക്കുന്നു. ഇത് മുടിയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാക്കുന്നു.

ഫോളിക് ആസിഡ് അകാലനരയുടെ തോത് കുറയ്ക്കുന്നതിനും സഹായിക്കുന്നു. ഫോളേറ്റിന്റെ കുറവുണ്ടെങ്കിൽ, സപ്ലിമെന്റുകൾ കഴിക്കുന്നത് പുതിയ മുടി വളരാൻ സഹായിക്കും.

ഫോളിക് ആസിഡ് ഭക്ഷണത്തിന് ശരിയായ പോഷകാഹാരം നൽകാൻ സഹായിക്കും. ചീര, ഉലുവ, പയർ, ചെറുപയർ, ബീൻസ്, കടല, ഓറഞ്ച്, മുന്തിരി, നാരങ്ങ, ബദാം, നിലക്കടല, സൂര്യകാന്തി വിത്തുകൾ, മത്തങ്ങ തുടങ്ങിയ ഭക്ഷണങ്ങളിൽ ഫോളിക് ആസിഡ് കൂടുതലാണ്.

സിങ്ക് മുടിയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ഒരു പോഷകമാണ്. സിങ്കിന്റെ കുറവ്  മുടികൊഴിച്ചിലിനും കേടുപാടുകൾക്കും ഇടയാക്കും. മത്തങ്ങ, സൂര്യകാന്തി, തണ്ണിമത്തൻ, പിസ്ത, ബദാം, എള്ള് എന്നിവയെല്ലാം സിങ്ക് അടങ്ങിയ ഭക്ഷണങ്ങളാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe