പയ്യോളി: തുറശ്ശേരിക്കടവ് മാവിലോടി ജുമാമസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫാമിലി മീറ്റും അനുമോദന ചടങ്ങും സംഘടിപ്പിച്ചു. വിശുദ്ധ ഖുർആൻ മന:പാഠമാക്കിയ ഹാഫിള് മുഹമ്മദ് ഹനാന്
പയ്യോളി നഗരസഭ കൗൺസിലർ സി കെ ഷഹനവാസ് ഉപഹാരം നൽകി.
കൊവ്വപ്പുറം ദാറുസ്സലാം മദ്റസ ഹാളിൽ നടന്ന പരിപാടിയിൽ മഹല്ല് പ്രസിഡൻ്റ് എം കെ കലന്തൻ ഹാജി അധ്യക്ഷത വഹിച്ചു.ഖതീബ് ഹബീബ് റഹ്മാൻ സുഹ്‌രി ഉദ്ഘാടനം നിർവ്വഹിച്ചു.അബ്ദുൽ ഹമീദ് സഖാഫി അണ്ടോണ മുഖ്യ പ്രഭാഷണം നടത്തി.മദ്റസ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.അബ്ദുൾ ലത്തീഫ്,ആസിഫ് എം,അഷ്റഫ് മുസ്ല്യാർ, മുഹമ്മദ് ജൗഹർ എന്നിവര്‍ സംബന്ധിച്ചു.