മൂടാടി: വൻമുഖം ഹൈസ്കൂളിൽ 2022-24 ബാച്ച് എസ് പി സി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു. കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖരൻ സല്യൂട്ട് സ്വീകരിച്ചു.
ചടങ്ങിൽ വാർഡ് മെമ്പർ റഫീഖ് പുത്തലത്ത് , പിടിഎ പ്രസിഡണ്ട് റഷീദ് കൊളറാട്ടിൽ, എച്ച് എം രാജൻ മാസ്റ്റർ, ഡി ഐ മാരായ മുജീബ് റഹ്മാൻ, ദിവ്യ അധ്യാപകരായ സനിൽകുമാർ, നിഷ എന്നിവർ പങ്കെടുത്തു. ഇസ്റ നസീർ പരേഡ് കമാൻഡറും നിരഞ്ജന ഷൈജു സെക്കൻഡ് ഇൻ കമാൻഡറും ആയ പരേഡിൽ ഫാത്തിമ ഷെറി നയിച്ച ഒന്നാം പ്ലാറ്റൂണും മുഹമ്മദ് ഇർഫാൻ നയിച്ച രണ്ടാം പ്ലാറ്റൂണും മികച്ച പ്രകടനം കാഴ്ചവച്ചു.