‘കവചം’ സംവിധാനത്തിൽ പയ്യോളി ഹൈസ്കൂളിലും വൻ ശബ്ദത്തിൽ സൈറൺ മുഴങ്ങി – വീഡിയോ

news image
Jan 21, 2025, 12:25 pm GMT+0000 payyolionline.in

പയ്യോളി : സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ തയാറാക്കിയ ‘കവചം’ സംവിധാനത്തിന്റെ ഉദ്ഘാടനം വൈകുന്നേരം അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചതിന്റെ ഭാഗമായാണ് സംസ്ഥാനത്തുടനീളമുള്ള 91 കേന്ദ്രങ്ങളിൽ സൈറൺ മുഴങ്ങിയത്. ഇതിൽ ഒരു കേന്ദ്രമാണ് ജില്ലയിലെ തിക്കോടിയൻ സ്മാരക ഗവ: ഹയർസെക്കന്ററി സ്കൂൾ പയ്യോളി.

സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 91 സൈറണുകളാണ് അത്യാഹിത സാഹചര്യങ്ങളിലുള്ള മുന്നറിയിപ്പ് കവചമായി പ്രവർത്തിക്കുക. കേരള വാർണിംഗ്‌സ് ക്രൈസിസ് ആൻ്റ് ഹസാർഡ്‌സ് മാനേജ്മെൻ്റ് സിസ്റ്റം (KaWaCHAM) എന്നാണ് ഈ പദ്ധതിയുടെ പേര്. കേന്ദ്ര കാലാവസ്ഥാ വകുപ്പ്, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, സെൻട്രൽ വാട്ടർ കമ്മീഷൻ തുടങ്ങിയ എജൻസികൾ പുറപ്പെടുവിക്കുന്ന അതിതീവ്ര ദുരന്ത മുന്നറിയിപ്പുകൾ പൊതുജനത്തെ അറിയിക്കാനാണ് ഈ സൈറൺ സംവിധാനം തയ്യാറാക്കിയിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe