അഴിയൂർ: കുഞ്ഞിപ്പള്ളി ടൗണിൽ ജനങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യം നിലനിർത്താൻ ദേശീയ പാതയിൽ അടിപ്പാത അനുവദിക്കണമെന്ന ആവശ്യവുമായി പൊതു മരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് . ജില്ല കലക്ടർ സ്നേഹിൽ കുമാർ സിൻഹ എന്നിവരുമായി കുഞ്ഞിപ്പള്ളി സർവകക്ഷി സമരസമിതി, വ്യാപാരി സംയുക്ത സമിതി നേതാക്കൾ, കുഞ്ഞിപ്പള്ളി പരിപാലനകമ്മിറ്റി ഭാരവാഹികൾ എന്നിവർ ചർച്ച നടത്തി.
പ്രശ്നത്തിന്റെ ഗൗരവം ദേശീയ പാത അതോററ്ററിയെ അറിയിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസും കലക്ടറും പറഞ്ഞു. ചർച്ചകളിൽ അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ, സമര സമിതി നേതാക്കളായ ടി.ജി നാസ്സർ, പി ബാബുരാജ്, എം പി ബാബു, എ.ടി ശ്രീധരൻ , യു എ റഹീം , പ്രദീപ് ചോമ്പാല, മുബാസ് കല്ലേരി, കെ പി പ്രമോദ്, കെഹുസ്സൻ ക്കുട്ടി ഹാജി,ആരിഫ് ബേക്ക് വെൽ, കെ റയീസ് എന്നിവർ പങ്കെടുത്തു