തുറയൂർ : കെ.എസ് ടി എ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി മേലടി ഉപജില്ലാ ജനകീയ വിദ്യാഭ്യാസ സദസ്സ് മഹിളാ അസോസിയേഷൻ കോഴിക്കോട് ജില്ലാ പ്രസിഡൻറ് ഡി. ദീപ ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ സെക്രട്ടറി അനീഷ് പി സ്വാഗതം പറഞ്ഞു.
സബ്ജില്ലാ പ്രസിഡണ്ട് രമേശൻ പി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.എസ്.ടി.എ ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ജാഫർ കെ.സി മുഖ്യപ്രഭാഷണം നടത്തി. അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് പി.കെ കിഷോർ, ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ശ്രീലേഷ് എസ്.കെ , കെ. ഷാജി എന്നിവർ സംസാരിച്ചു. തുറയൂർ ബ്രാഞ്ച് സെക്രട്ടറി രജീഷ് കെ.എം നന്ദി രേഖപ്പെടുത്തി