എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളെ ദുർബലപ്പെടുത്തുന്നത് ഇടതുപക്ഷ നയമല്ല: അഡ്വ: കെ.കെ.സമദ്

news image
Jan 16, 2025, 4:56 pm GMT+0000 payyolionline.in

കോഴിക്കോട്: സർക്കാർ തസ്തികകളിലെ താത്കാലിക നിയമനങ്ങളുൾപ്പടെ
കുടുംബശ്രീ, കെക്സ് കോൺ തുടങ്ങിയ ഏജൻസികളെ ഏൽപ്പിക്കാനുള്ള തീരുമാനം എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളെ ദുർബ്ബലപ്പെടുത്തുന്നതാണ്,  ഇത് ഇടതുപക്ഷ നയമല്ലെന്നും എ ഐ വൈ എഫ് സംസ്ഥാന ജോ: സെക്രട്ടറി അഡ്വ: കെ കെ സമദ് പറഞ്ഞു.
എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് നിയമനങ്ങൾ ത്വരിതപ്പെടുത്തുക, കരാർ നിയമനങ്ങൾ അവസാനിപ്പിക്കുക, ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യുക എന്നീ മുദ്രാവാക്യങ്ങളുയർത്തി
എ ഐ വൈ എഫ് കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിലേക്ക് സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


എ ഐ വൈ എഫ് ജില്ലാ പ്രസിഡണ്ട് അഡ്വ: എ ടി റിയാസ് അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഭിജിത്ത് കോറോത്ത്, സംസ്ഥാന എക്സി: അംഗം ശ്രീജിത്ത് മുടപ്പിലായി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ: കെ പി ബിനൂപ്, എൻ അനുശ്രീ, നിഖിൽ  പത്മനാഭൻ പ്രസംഗിച്ചു.
ധനേഷ് കാരയാട്, സി കെ ബിജിത്ത് ലാൽ, വൈശാഖ് കല്ലാച്ചി, പി പി ശ്രീജിത്ത്, അനു കൊമ്മേരി, വി റിജേഷ് കുമാർ മാർച്ചിന് നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe