മാപ്പ് ചോദിച്ച് ബോബി ചെമ്മണ്ണൂർ; ഉത്തരവ് ജയിലിലെത്തിക്കാൻ വൈകിയെന്ന് അഭിഭാഷകൻ

news image
Jan 15, 2025, 7:00 am GMT+0000 payyolionline.in

കൊച്ചി: ജാമ്യം ലഭിച്ചിട്ടും ജയിലിൽ നിന്നിറങ്ങാൻ വൈകിയ വിഷയത്തിൽ കോടതിയോട് ​മാപ്പ് ചോദിച്ച് ബോബി ചെമ്മണ്ണൂർ. ഉത്തരവ് ജയിലിലെത്തിക്കാൻ വൈകിയതാണ് തടസമായതെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. ലൈം​ഗി​കാ​ധി​ക്ഷേ​പ കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന ബോ​ബി ചെ​മ്മ​ണ്ണൂ​രി​ന് ചൊ​വ്വാ​ഴ്ച ഹൈ​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചെ​ങ്കി​ലും പു​റ​ത്തി​റ​ങ്ങി​യി​രുന്നില്ല. വി​ടു​ത​ൽ ബോ​ണ്ടി​ൽ ഒ​പ്പു​വെ​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു നി​ന്ന​തോ​ടെ​യാ​ണ്​ ജ​യി​ലി​ൽ നി​ന്നി​റ​ങ്ങാ​തി​രു​ന്ന​ത്. റി​മാ​ൻ​ഡ് കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളി​ൽ കു​രു​ങ്ങി പു​റ​ത്തി​റ​ങ്ങാ​ൻ പ​റ്റാ​ത്ത ഒ​ട്ടേ​റെ ത​ട​വു​കാ​ർ ജ​യി​ലി​ലു​ണ്ട്. അ​വ​ർ​ക്കു​ള്ള ഐ​ക്യ​ദാ​ർ​ഢ്യം കൂ​ടി​യാ​ണി​തെ​ന്ന് ബോ​ബി ചെ​മ്മ​ണ്ണൂ​രിന്റെ നിലപാട്.

ഇത്, കോടതിയെ പ്രകോപിപ്പിച്ചു. ഇന്ന് രാവിലെ ബോബി ചെമ്മണ്ണൂരിലെ ജയിലിൽ നിന്നിറക്കാനെത്തിയ അഭിഭാഷകനെ കോടതി വിളിപ്പിച്ചു. നാടകം കളിക്കരുതെന്നും ജാമ്യം റദ്ദാക്കുമെന്നും ഹൈകോടതി പറഞ്ഞു. ബോ​ബി ചെ​മ്മ​ണ്ണൂ​രിന്റെ അഭിഭാഷ​കനെ വിളിപ്പിച്ചാണ് കോടതി മുന്നറിയിപ്പ് നൽകിയത്. ആരു​ം നിയമത്തിന് അതീതരല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഈ വിഷയം ഇന്ന് 1.45-ഓടെ കോടതി വീണ്ടും പരിഗണിക്കും.

അ​ഭി​ഭാ​ഷ​ക​ർ ഇ​ല്ലാ​തെ​യും ജാ​മ്യ​ബോ​ണ്ടി​നു​ള്ള തു​ക കെ​ട്ടി​വെ​ക്കാ​നാ​വാ​തെ​യും ജ​യി​ലി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കുന്ന ത​ട​വു​കാ​ർ​ക്കും നീ​തി വേ​ണം. ഇ​വ​ർ പു​റ​ത്തി​റ​ങ്ങും വ​രെ താ​നും ജ​യി​ലി​ൽ തു​ട​രു​മെ​ന്ന് ബോ​ബി​ നി​ല​പാ​ടെടുക്കുകയായിരുന്നു. അ​തേ​സ​മ​യം, ജ​യി​ൽ ച​ട്ട​പ്ര​കാ​രം വൈ​കീ​ട്ട് ഏ​ഴി​ന് മു​മ്പ്​ കോ​ട​തി ഉ​ത്ത​ര​വ് കൊ​ണ്ടു വ​ന്നാ​ൽ മാ​ത്ര​മെ പ്ര​തി​ക​ളെ മോ​ചി​പ്പി​ക്കാ​റു​ള്ളു​വെ​ന്ന് ജ​യി​ൽ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച ഈ ​സ​മ​യ പ​രി​ധി​യിൽ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​താ​ണ് മോ​ച​നം ന​ട​ക്കാ​തെ പോ​യ​ത്. ഗതാഗത കുരുക്ക് കാരണം രേഖകൾ കോടതിയിലെത്തിക്കാൻ കഴിഞ്ഞില്ലെന്നാണ് ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകൻ പറയുന്നത്.

ജി​ല്ല ജ​യി​ൽ പ​രി​സ​ര​ത്തേ​ക്ക് ചൊ​വ്വാ​ഴ്ച നൂ​റു​ക​ണ​ക്കി​ന് ആ​രാ​ധ​ക​ർ എ​ത്തി​യി​രു​ന്നു. ബോ​ബി ചെ​മ്മ​ണ്ണൂ​രി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചു പ്ല​ക്കാ​ർ​ഡു​ക​ളും പൂ​ക്ക​ളും ബാ​ന​റു​ക​ളു​മാ​യി​ട്ടാ​ണ് ഇവ​ർ എ​ത്തി​യ​ത്. അന്വേഷണ ഉദ്യോഗസ്ഥൻ അവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നും കേന്വേഷണത്തോട് പൂർണമായും സഹകരിക്കണമെന്നും നിർദേശിച്ചാണ് ബോബിക്ക് ചൊവ്വാഴ്ച ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടും രണ്ടുപേരുടെ ജാമ്യവുമാണ് വ്യവസ്ഥ. ബോഡി ഷെയ്മിങ് സമൂഹത്തിന് ഉൾകൊള്ളാൻ കഴിയില്ലെന്നും മറ്റൊരാളുടെ ശരീരത്തെ കുറിച്ച് മോശം പരാമർശം നടത്തുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. വ്യവസ്ഥകൾ നിർബന്ധമായും പാലിക്കണമെന്നും അല്ലാത്തപക്ഷം ജാമ്യം റദ്ദുചെയ്യുമെന്നും ഉത്തരവിൽ പറയുന്നു.

പൊതുവിടത്തിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണ്ടേയെന്ന് കോടതി ബോബിയോട് ചോദിച്ചിരുന്നു. സമാന പരാമർശങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് ബോബി ഉറപ്പു നൽകുമെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ബോബി ഹൈകോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നാണ് നേരത്തെ ബോബി കോടതിയെ അറിയിച്ചത്. തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്നും മജിസ്ട്രേറ്റ് കോടതി താൻ ഹാജരാക്കിയ രേഖകൾ കൃത്യമായി പരിശോധിച്ചില്ലെന്നും ഹരജിയിൽ പറഞ്ഞിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe