ജാമ്യ വ്യവസ്ഥ ലംഘിച്ചു; പികെ ഫിറോസിനെതിരെയുള്ള നടപടി തടഞ്ഞ് ഹൈക്കോടതി

news image
Jan 14, 2025, 12:47 pm GMT+0000 payyolionline.in

തിരുവനന്തപുരം: ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസിനെതിരെയുള്ള നടപടി തടഞ്ഞ് ഹൈക്കോടതി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടിയാണ് ഹൈക്കോടതി താൽക്കാലികമായി മരവിപ്പിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ നടന്ന നിയമസഭ മാർച്ചുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

കേസിലെ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി കോടതിയിൽ സമർപ്പിച്ച പാസ്സ്പോർട്ട് നേരത്തെ പികെ ഫിറോസിന് തിരികെ നൽകിയിരുന്നു. അതിന് ശേഷം പാസ്പോർട്ട് തിരിച്ച് കോടതിയിൽ സമർപ്പിക്കാനുള്ള സമയ പരിധി നീട്ടി നൽകണമെന്നുള്ള ഫിറോസിന്റെ ആവശ്യം നിരസിച്ചു കൊണ്ടായിരുന്നു തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഫിറോസിനെതിരെ ജാമ്യ വ്യവസ്ഥ ലംഘിച്ചതിനുള്ള നടപടി ആരംഭിച്ചത്. കേസ് ഈ മാസം 23ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe