മേപ്പയ്യൂർ: രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു മർഹും എ.വി അബ്ദുറഹിമാൻ ഹാജി എം.എൽ.എ എന്ന് മുസ്ലിം ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ അഭിപ്രായപ്പെട്ടു. ആദർശ വിശുദ്ധിയോടെ കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന എ.വിയുടെ ജീവിതം ഏവർക്കും മാതൃകയാക്കാൻ ഉതകുന്ന തരത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേപ്പയ്യൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മേപ്പയ്യൂർ ടൗണിൽ സംഘടിപ്പിച്ച മുസ്ലിം ലീഗ് സമ്മേളനവും, എ.വി അനുസ്മരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം.പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ അധ്യക്ഷനായി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് എം.എ റസാഖ് മാസ്റ്റർ എ.വി അനുസ്മരണ പ്രഭാഷണം നടത്തി. യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ: ഫൈസൽ ബാബു മുഖ്യ പ്രഭാഷണം നടത്തി. ജന: സെക്രട്ടറി എം.എം അഷറഫ് സ്വാഗതവും ട്രഷറർ കെ.എം.എ അസീസ് നന്ദിയും പറഞ്ഞു.ജില്ലാ ജന:സെക്രട്ടറി ടി.ടി ഇസ്മായിൽ, സി.പി.എ അസീസ്, ഇ.അശോകൻ, എ.വി.അബ്ദുല്ല, സി.എച്ച് ഇബ്രാഹിം കുട്ടി, ആർ.കെ മുനീർ, ടി.കെ.എ ലത്തീഫ്, കെ.കെ .എ ഖാദർ, മൂസ കോത്തമ്പ്ര, ഷർമിന കോമത്ത്, മുഹമ്മദ് ചാവട്ട്, എം കെ ഫസലുറഹ്മാൻ എന്നിവർ സംസാരിച്ചു.