പയ്യോളി നഗരസഭ ഡിവിഷൻ 26 വാർഡ് സഭ ഉദ്ഘാടനം ചെയ്തു

news image
Jan 8, 2025, 7:01 am GMT+0000 payyolionline.in

പയ്യോളി :  പയ്യോളി നഗരസഭ  ഡിവിഷൻ 26 വാർഡ് സഭ  നഗരസഭാ ചെയർമാൻ വി കെ അബ്ദുറഹിമാൻ  ഉദ്ഘാടനം ചെയ്തു. മാലിന്യ മുക്ത നവ കേരളം പദ്ധതി  ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം ഹരിദാസ് അവതരിപ്പിച്ചു. 25-26 വർഷത്തെ പദ്ധതി അവലോകനം മുൻ ചെയർമാൻ വടക്കയിൽ ഷെഫീഖ് അവതരിപ്പിച്ചു.

 

വാർഡ് കൗൺസിലർ എ പി റസാക്ക് അധ്യക്ഷത വഹിച്ചു.കൗൺസിലർമാരായ കെ സി ബാബുരാജ്, റസിയ ഫൈസൽ, ടിപി നാണു, എൻ കെ ദാസൻ, പി വി ത്രിവേണി, എം ശ്രീകല, എം ഷൈലജ, കെപിസി ഷുക്കൂർ എന്നിവർ സംസാരിച്ചു. ജില്ലാ കേരളോത്സവത്തിന് മാപ്പിളപ്പാട്ടിന് എ ഗ്രേഡ് കരസ്ഥമാക്കിയ എപി മുഹമ്മദ് ഫർസീൻ, ഭിന്നശേഷിക്കാരുടെ കായിക മത്സരത്തിൽ 100 മീറ്റർ, ഷോട്ട്പുട്ട് എന്നീ മത്സരത്തിന് മെഡൽ കരസ്ഥമാക്കിയ മുഹമ്മദ് ഫായിസിന് ചടങ്ങിൽ വെച്ച് ആദരിച്ചു.

പയ്യോളി നഗരസഭ 26 ഡിവിഷനിലെ വാർഡ് സഭയിൽ വെച്ച് മാലിന്യങ്ങൾ വലിച്ചെറിയൽ മുക്ത പ്രഖ്യാപനവും ഒപ്പ് ചാർത്തലും നടത്തി. കഴിഞ്ഞ വാർഡ് സഭക്ക് ശേഷം വാർഡിൽ നിന്ന് മരണപ്പെട്ടവരെ അനുസ്മരിച്ചു കൊണ്ടാണ് വാർഡ് സഭ യോഗം തുടങ്ങിയത്. യോഗത്തിൽ എ പി കുഞ്ഞബ്ദുല്ല സ്വാഗതവും, കോഡിനേറ്റർ സുഗത കുമാരി പി. സീനിയർ ക്ലർക്ക് പയ്യോളി നഗരസഭ നന്ദി പറഞ്ഞു. മീറ്റിംഗിൽ നൂറിൽപരം വോട്ടർമാർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe