മേപ്പയ്യൂർ: മേപ്പയ്യൂർ – ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന പുറക്കാമല ഖനനം നടത്താനുള്ള ക്വാറി മാഫിയയുടെ നീക്കത്തിനെതിരെ പുറക്കാമല സംരക്ഷണ സമിതി രൂപവത്കരിച്ച് സമരരംഗത്തുള്ള സമരസമിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുസ്ലിം ലീഗ് നേതൃത്വത്തിൽ 29ന് നടത്തുന്ന ജനകീയ കൂട്ടായ്മ വിജയിപ്പിക്കുന്നതിന് വേണ്ടി കീഴ്പ്പയ്യൂർ മണപ്പുറം മുക്കിൽ സംഘാടക സമിതി ഓഫീസ് മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഷിത നടുക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.
പി. അസൈനാർ അധ്യക്ഷനായി. ചെറുവണ്ണൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് അബ്ദുൽ കരീം കോച്ചേരി, മേപ്പയ്യൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ, വാർഡ് മെമ്പർ സറീന ഓളോറ ,എൻ എം കുഞ്ഞബ്ദുല്ല, എം. എം അഷ്റഫ് ,മുജീബ് കോമത്ത്, കെ.എം.എ അസീസ്,ഇല്യാസ് ഇല്ലത്ത്, കീപ്പോട്ട് മൊയ്തീൻ ഹാജി, കീപ്പോട്ട് പി മൊയ്തീൻ, ഇല്ലത്ത് അബ്ദുറഹിമാൻ, പി കുഞ്ഞമ്മദ്ഹാജി, അഫ്സൽ പയോളി, പി കെ ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.