പുതുവത്സരത്തിൽ 
പറക്കാനൊരുങ്ങി എയർ കേരള ; കേരളത്തിലെ ആദ്യ സ്വകാര്യ വിമാന കമ്പനി 
ഏപ്രിലിൽ സർവീസ് തുടങ്ങും

news image
Dec 23, 2024, 3:35 am GMT+0000 payyolionline.in

കരിപ്പൂർ: കേരളത്തിലെ ആദ്യ സ്വകാര്യ വിമാന കമ്പനിയായ എയർ കേരള ഏപ്രിലിൽ സർവീസ് തുടങ്ങും. ആഭ്യന്തര സർവീസ് തുടങ്ങുന്നതിനുള്ള എൻഒസി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽനിന്ന് ലഭിച്ചു. എയർ ഓപറേഷൻ സർട്ടിഫിക്കറ്റുകൂടി ലഭിച്ചാൽ സർവീസ് തുടങ്ങും. ഇത്‌ ഉടൻ ലഭിക്കുമെന്ന്‌ കമ്പനി അധികൃതർ പറഞ്ഞു. തുടക്കത്തിൽ ആഭ്യന്തര സർവീസാണ്​ ലക്ഷ്യം. നെടുമ്പാശേരിയിൽനിന്ന്​ ഹൈദരാബാദിലേക്കാണ് ആദ്യ സർവീസ്. കരിപ്പൂർ, തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിൽനിന്നും സർവീസുണ്ടാകും.

എടിആർ 72-–-600 ഇനത്തിൽപ്പെട്ട മൂന്ന്​  എയർ ക്രാഫ്റ്റുകളാണ് ഉപയോഗിക്കുക. വിമാനങ്ങളുടെ എണ്ണം വർധിപ്പിച്ച് വിദേശ രാജ്യങ്ങളിലേക്ക്‌ സർവീസ്‌ ആരംഭിക്കാനും പദ്ധതിയുണ്ട്‌. അനുമതി ലഭിച്ചാൽ കേരളത്തിലെ വിമാനത്താവളങ്ങളിൽനിന്ന്‌ തായ്​ലൻഡ്, വിയറ്റ്നാം, മലേഷ്യ, യുഎഇ, സൗദി അറേബ്യ, ഖത്തർ തുടങ്ങിയ സെക്ടറുകൾക്ക് സർവീസിന് മുൻഗണന നൽകുമെന്ന് കമ്പനി അധികൃതർ പറഞ്ഞു.  കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമാക്കും.  2023ലാണ്  സെറ്റ്‌ഫ്ലൈ  ഏവിയേഷൻ എയർ കേരള  സർവീസ്‌ ആരംഭിക്കാൻ തീരുമാനിച്ചത്‌. അഫി അഹമ്മദ്‌ ചെയർമാനായ കമ്പനിയുടെ  ആസ്ഥാനം കൊച്ചിയാണ്‌.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe