ഫോൺ ചെയ്ത് ശല്യപ്പെടുത്തിയ യുവാവിനെ തന്ത്രപൂർവം പിടികൂടി തിരൂരിലെ സ്‌കൂൾ അധ്യാപിക

news image
Dec 19, 2024, 6:38 am GMT+0000 payyolionline.in

മലപ്പുറം: മൂന്നു മാസമായി നിരന്തരമായി ഫോൺ ചെയ്ത് ശല്യപ്പെടുത്തിയ യുവാവിനെ തന്ത്രപൂർവം പിടികൂടി കൈകാര്യം ചെയ്ത് തിരൂരിലെ സ്‌കൂൾ അധ്യാപിക. കഴിഞ്ഞ ദിവസം കുറ്റിപ്പുറത്തായിരുന്നു സംഭവം. വിവിധ മൊബൈൽ നമ്പറുകളിൽനിന്നു നിരന്തരമായി വിളിച്ച് കാണണമെന്നും മറ്റും ആവശ്യപ്പെട്ടായിരുന്നു യുവാവ് ശല്യം ചെയ്തിരുന്നത്. ഫോൺ വിളികൊണ്ട് പൊറുതിമുട്ടിയതോടെ അധ്യാപിക വീട്ടുകാരോട് വിവരം പറഞ്ഞു. ഇയാളെ കണ്ടെത്താനായി നേരിൽ കാണാമെന്നും പറഞ്ഞു.

 

എന്നാൽ പലയിടങ്ങളിലും വച്ച് കാണാമെന്നു യുവാവ് പലപ്പോഴായി പറഞ്ഞെങ്കിലും കൂടിക്കാഴ്ചയ്ക്കു സമയമാകുമ്പോൾ ഇയാൾ വിദഗ്ധമായി മുങ്ങും. പിന്നെയും ഫോണിൽ ശല്യം തുടരും.  തുടർന്നാണ് വീട്ടുകാരുടെ സഹായത്തോടെ അധ്യാപിക തന്ത്രപൂർവം യുവാവിനെ വിളിച്ചുവരുത്തി കൈകാര്യം ചെയ്തത്. ഭർത്താവിനെയും സഹോദരനെയും കൂടെക്കൂട്ടിയാണ് അധ്യാപിക ശല്യക്കാരനായ യുവാവിനെ തേടിയെത്തിയത്.

ഒടുവിഷ കുറ്റിപ്പുറത്ത് വെച്ച് ആളെ കണ്ടെത്തി. തല്ല് കിട്ടിത്തുടങ്ങിയതോടെ യുവാവ് ബൈക്കും മൊബൈൽ ഫോണും ഉപേക്ഷിച്ചു കടന്നുകളഞ്ഞു. ഓടി രക്ഷപ്പെട്ട ഇയാളുടെ ബൈക്കും മൊബൈലും കുറ്റിപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe