പെൻഷൻകാർക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങൾ ലഭിച്ചത് ഉമ്മൻ ചാണ്ടിയുടെ കാലഘട്ടത്തിൽ: മുല്ലപ്പള്ളി രാമചന്ദ്രൻ

news image
Dec 17, 2024, 12:43 pm GMT+0000 payyolionline.in

കൊയിലാണ്ടി: സംസ്ഥാനത്തെ പെൻഷൻ കാർക്കും ജീവനക്കാർക്കും ഏറ്റവും മെച്ചപ്പെട്ട ആനുകൂല്യങ്ങൾ ലഭിച്ചത് ഉമ്മൻ ചാണ്ടി സർകാർ കാലത്തെ പത്താം ശമ്പളക്കമ്മീഷൻ ജസ്റ്റീസ് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയപ്പോഴാണെന്ന് മുൻ കെ.പി.സി.സി.അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.

പെൻഷൻ ദിനമായ ഡിസംബർ 17 ന് പെൻഷൻകാർ അവരുടെ നഷ്ടപ്പെട്ട ആനുകൂല്യങ്ങൾ നേടിയെടുക്കാനുള്ള പ്രതിജ്ഞ പുതുക്കണമെന്ന് മുഖ്യപ്രഭാഷണത്തിൽ ജില്ലാ പ്രസിഡന്റ് കെ.സി. ഗോപാലൻ മാസ്റ്റർ പറഞ്ഞു. രത്‌നവല്ലി ടീച്ചർ, രാജേഷ് കീഴരിയൂർ, എൻ .മുരളീധരൻ ,അഡ്വ.കെ. വിജയൻ , ജില്ലാ ട്രഷറർ ടി.ഹരിദാസൻ , ടി.കെ.കൃഷ്ണൻ , പി.മുത്തു കൃഷ്ണൻ , രാജീവൻ മഠത്തിൽ, പ്രേമൻ നന്മന, ശിവരാമൻ തിക്കോടി, രവീന്ദ്രൻ മണമൽ, എന്നിവർ സംസാരിച്ചു. രസതന്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ. അപർണ, കർണാടക ഹാസൻ ഗവ: മെഡിക്കൽ കോളേജിൽനിന്നും എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയ ഡോ. ശിഖാ ദാസ് .വി എന്നിവരെ ആദരിച്ചു. പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി ഒ.എം.രാജൻ . ഉദ്ഘാടനം ചെയ്തു. ജില്ലാ ജോ.സെക്രട്ടറി വാഴയിൽ ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി.നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ആർ.നാരായണൻ അധ്യക്ഷം വഹിച്ചു. സെക്രട്ടറി പി.വത്സരാജ് റിപ്പോർട്ടവതരിപ്പിച്ചു. ട്രഷറർ പി.ബാബുരാജ് വരവു ചെലവു കണക്കവതരിപ്പിച്ചു. എൻ.കെ.പ്രേമൻ,അശോകൻ .ടി. എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe