പയ്യോളി നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് ശിലാസ്ഥാപനം നിർവഹിച്ചു

news image
Dec 13, 2024, 1:26 pm GMT+0000 payyolionline.in

പയ്യോളി : പയ്യോളി നഗരസഭയുടെ സ്വപ്നപദ്ധതി നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് കം മിനി ഓഡിറ്റോറിയം യഥാർഥ്യമാവുന്നു. പയ്യോളി നഗരസഭ ചെയർമാൻ വി കെ അബ്ദുറഹ്മാൻ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു . നഗരസഭ വൈസ് ചെയര്പേഴ്സൻ പത്മശ്രീ പള്ളിവളപ്പിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഷ‌റഫ്‌ കോട്ടക്കൽ സ്വാഗതഭാഷണംനടത്തി.

സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ മഹിജ എടോളി, പി എം ഹരിദാസൻ,ഷെജ്മിന അസ്സൈനാർ, പി എം റിയാസ്, ഡിവിഷൻ കൗൺസിലർ സി പി ഫാത്തിമ, ആസൂത്രണ സമിതി ഉപാദ്യക്ഷനായ മഠത്തിൽ നാണു മാസ്റ്റർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ പി കുഞ്ഞബ്ദുള്ള, മുജേഷ് ശാസ്ത്രി, മനോജൻ പി വി, അനിൽ കുമാർ, എ കെ ബൈജു, കെ പി ഗിരീഷ് കുമാർ, വ്യാപാരി വ്യവസായി പ്രതിനിധി ഷമീർ കെ എം തുടങ്ങി നഗരസഭ കൗൺസിലർമാർ, ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു. നഗരസഭ റെവന്യൂ ഇൻസ്‌പെക്ടർ റസാഖ് നന്ദിയർപ്പിച്ചു.


നഗരസഭ മത്സ്യ മാർക്കറ്റിന് സമീപം ഉണ്ടായിരുന്ന സി എച്ച് മുഹമ്മദ്‌ കോയ സ്മാരക സാംസ്‌കാരിക നിലയം കാലപ്പഴക്കത്തെ തുടർന്ന് പൊളിച്ചുമാറ്റിയ സ്ഥലത്താണ് നഗരസഭയുടെ പുതിയ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കുന്നത്. 17 സെന്റ്‌ സ്ഥലത്ത് മുൻ വശത്ത് 6 മുറികളും പുറകിൽ 4 മുറികളും ഉൾപ്പടെ 10 കടമുറികളും മുകൾഭാഗത്ത്‌ 150 പേർക്ക് ഇരിക്കാവുന്ന മിനി ഓഡിറ്റോറിയവും ഉൾപ്പെടെ 6000 സ്‌ക്വയർ ഫീറ്റിലാണ് പാർക്കിങ്‌ സൗകര്യത്തോടെയുള്ള കെട്ടിടം നിർമ്മിക്കുന്നത്. ഊരാളുങ്കൽ സൊസൈറ്റിയാണ് പദ്ധതിയുടെ പ്രവൃത്തി നടത്തുന്നത്. പ്ലാൻ ഫണ്ടിൽ ഉൾപെടുത്തി 1 കോടി 96 ലക്ഷം രൂപയാണ് പദ്ധതിയുടെ അടങ്കൽ തുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe