തുറയൂർ: തുറയൂർ ജൈവവൈവിധ്യ രജിസ്ട്രർ ഭാഗം 2 പ്രകാശനം ചെയ്തു. തുറയൂർ ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ തയ്യറാക്കിയ ജൈവ വൈവിധ്യ രജിസ്ട്രർ രണ്ടാം ഭാഗം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് പ്രകാശനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി കൃഷ്ണകുമാർ സ്വാഗതം പറഞ്ഞ യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ഗിരീഷ് അദ്ധ്യക്ഷനായി.
ജൈവ വൈവിധ്യ ബോർഡ് ജില്ല കോഡിനേറ്റർ ഡോ: മഞ്ജു വിഷയം അവതരിപ്പിച്ച് സംസാരിച്ചു. വൈ. പ്രസിഡണ്ട് ശ്രീജ മാവുള്ളാട്ടിൽ, വിവിധ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ രാമകൃഷ്ണൻ.കെ.എം, ദിപിന ടി.കെ, സബിൻ രാജ് കെ.കെ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മനോജൻ എം പി, അബ്ദുറഹ്മാൻ പി.ടി, വാഴയിൽ കുഞ്ഞിരാമൻ, ശ്രീനിവാസൻ കൊടക്കാട്ട്, മൊയ്തീൻ മാസ്റ്റർ മണി യോത്ത്, പി.കെ.അശോകൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ബി.എം.സി കൺവീനർ ഇല്ലത്ത് രാധാകൃഷ്ണൻ നന്ദി പറഞ്ഞു.