2024 ലെ ഭിന്നശേഷി സൗഹൃദ നഗരത്തിനുള്ള അവാർഡ് തിരുവനന്തപുരം നഗരസഭക്ക്

news image
Dec 3, 2024, 10:39 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെ 2024 ലെ ഭിന്നശേഷി സൗഹൃദ നഗരത്തിനുള്ള അവാർഡ് തിരുവനന്തപുരം നഗരസഭക്ക്. “ഭിന്നശേഷി സൗഹൃദ നഗരം” ഓരോ വർഷവും ആകെ പദ്ധതി നിർവഹണ തുകയുടെ അഞ്ച് ശതമാനത്തിൽ അധികം തുക ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി മാറ്റി വച്ചിട്ടുള്ളത്താണ്.

2023-24 വർഷത്തിൽ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനും പര്യാപ്തതയ്ക്കും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി 6,68,04,967 രൂപ ചിലവഴിച്ചു. നഗരസഭ മെയിൻ ഓഫീസും സോണൽ ഓഫീസുകളും ഭിന്നശേഷി സൗഹൃദപരമായിട്ടാണ് നിർമ്മിച്ചിട്ടുള്ളത് .നഗരസഭാ പരിധിയിലെ പാർക്കുകൾ ഭിന്നശേഷി സൗഹൃദമാണ്.

തിരുവനന്തപുരം നഗരസഭയിൽ സ്ഥിര താമസക്കാരായിട്ടുള്ള 40ശതമാനമോ അതിലധികമോ ശാരീരിക വെല്ലുവിളി നേരിടുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് ആനുകൂല്യം നൽകി വരുന്നു. 2023-24 വർഷത്തി 2,500,000 രൂപ വകയിരുത്തിയിട്ടുള്ളതും അർഹമായ 304 വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നു. അതിനോടപ്പം ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന 7390 വ്യക്തികൾക്കാണ് പെൻഷൻ നൽകിവരുന്നത് ഭിന്നശേഷികാർക്ക് തണൽ പാലിയേറ്റിവ് കെയർ പരിചരണവും നഗരസഭ ഉറപ്പാക്കുന്നു

കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉല്ലാസത്തിന് സാഹായകമായതും അവർക്ക് പങ്കെടുക്കാൻ കഴിയുന്നതുമായ ഇനങ്ങൾ ഉൾപ്പെടുത്തി ഏകദിന കായിക കലാ മത്സരങ്ങൾ നടത്തി വരുന്നു. 2023-24 വർഷത്തിൽ 5,12,80,000 രൂപയാണ് സ്കോളർഷിപ്പ്. വസ്ത്രങ്ങൾക്കുള്ള ചിലവ് , പഠനസഹായി . ഡേ‌സ്കോളർക്ക് യാത്രാചിലവ് ഉല്ലാസയാത്ര. പഠനപര്യടനം എന്നിവക്കായി ചെലവഴിച്ചിട്ടുള്ളത് . അർഹരായ 1801 പേർക്ക് 28500 രൂപ നിരക്കിൽ അനുവദിച്ചു.

മാനസിക വെല്ലുവിളി നേരിടുന്നവരിൽ വളർച്ചാ വെല്ലുവിളികൾ മസ്തിഷ്ക തളർവാതം, സംബന്ധമായ എന്നിവയാൽ വിദ്യാലയങ്ങളിലോ, ഡേകെയർ സെൻററുകളിലോ പോകാത്തവർക്കായി പ്രതിമാസം 1000 രൂപ നിരക്കിൽ വാർഷികം 17,000 രൂപ നൽകി വരുന്നു.

കേൾവികുറവുള്ളവരുടെ ഉന്നമതനത്തിനായി കോക്ലിയാർ ഇംപ്ലാന്റേ്റേഷൻ ആൻഡ് മെയിൻറനൻസ് നഗരസഭ നടത്തിവരുന്നു . ഈ പദ്ധതിക്കായി 19,00,000 രൂപ യാണ് ചിലവഴിച്ചത് .കോക്ലിയാർ ഇംപ്ലാന്റ് ചെയ്ത് ഒരു കുട്ടിയ്ക്ക് ഉപകരണങ്ങളുടെ കാലാകാലങ്ങളിലുള്ള റിപ്പെയറിംഗിൻ ഓരോ വർഷവും 50000 രൂപ നിരക്കിൽ നൽകുന്നു. തുടങ്ങിയ നിരവധി പദ്ധതികൾ നടപ്പാക്കിയതിനാണ് അവാർഡ് ലഭിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe