ശുക്രയാന്‍-1 സ്വപ്‌നപദ്ധതിക്ക് കേന്ദ്ര അനുമതി; വിക്ഷേപണം 2028ല്‍

news image
Nov 27, 2024, 3:38 pm GMT+0000 payyolionline.in

ദില്ലി: ശുക്രന്‍റെ ഉപരിതലത്തെയും അന്തരീക്ഷത്തെയും കുറിച്ച് പഠിക്കാനുള്ള ഐഎസ്ആര്‍ഒയുടെ ശുക്രയാന്‍-1 ഓര്‍ബിറ്റര്‍ ദൗത്യത്തിന് കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി. 2028ല്‍ വിക്ഷേപിക്കാന്‍ പദ്ധതിയിടുന്ന ശുക്രയാന്‍ പേടകത്തിന് ഔദ്യോഗിക അനുമതി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയതായി ഇസ്രൊ ഡയറക്ടര്‍ നിലേഷ് ദേശായി അറിയിച്ചു.

എന്താണ് ശുക്രയാന്‍-1? 

ഭൂമിയോട് സൗദൃശ്യമുള്ളതായി കണക്കാക്കുന്ന ഗ്രഹമായ ശുക്രനെ ഭ്രമണം ചെയ്യാനായി ഇന്ത്യ നിര്‍മിക്കുന്ന ബഹിരാകാശ പേടകമാണ് ശുക്രയാന്‍-1. ശുക്രനില്‍ ഇറങ്ങാതെ അതിന്‍റെ അന്തരീക്ഷത്തെ വലവെച്ചാകും ശുക്രയാന്‍ വിവരങ്ങള്‍ ശേഖരിക്കുക. ശുക്രന്‍റെ ഉപരിതലവും ഉപരിതല ഘടനയും അന്തരീക്ഷവും പഠനവിധേയമാക്കുകയാണ് ശുക്രയാന്‍-1ന്‍റെ പ്രാരംഭ ലക്ഷ്യം. ശുക്രനിലെ കാലാവസ്ഥയെയും അഗ്നിപര്‍വതങ്ങള്‍ പോലുള്ള ഭൗമശാസ്ത്രപരമായ പ്രവര്‍ത്തനങ്ങളെയും കുറിച്ച് വിവരങ്ങള്‍ നല്‍കാന്‍ ശുക്രയാന്‍-1നാകുമെന്ന് ഇസ്രൊ കണക്കാക്കുന്നു. ശുക്രന്‍റെ അന്തരീക്ഷത്തില്‍  കാര്‍ബണ്‍ ഡയോക്‌സൈഡും സള്‍ഫ്യൂരിക് ആസിഡും പ്രധാനമായും അടങ്ങിയിരിക്കുന്ന കവചത്തെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തുകയും ലക്ഷ്യം.

സിന്തറ്റിക് അപേര്‍ച്വര്‍ റഡാര്‍, ഇന്‍ഫ്രാറെഡ്, അള്‍ട്രാവയലറ്റ് ഇമേജിംഗ് ഡിവൈസുകള്‍ തുടങ്ങി ശുക്ര നിരീക്ഷണത്തിനായി അതിനൂതനമായ ഉപകരണങ്ങള്‍ ഈ പേടകത്തിലുണ്ടാകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe