നവീൻ ബാബുവിന്റെ മരണം: കൊലപാതകമാണെന്ന സംശയത്തിൽ കുടുംബം, കേസ് ഡയറി ഹാജരാക്കണമെന്ന് കോടതി

news image
Nov 27, 2024, 6:19 am GMT+0000 payyolionline.in

കൊച്ചി: മു​ൻ എ.​ഡി.​എം കെ. ​ന​വീ​ൻ ബാ​ബു​വി​ന്റെ മ​ര​ണം ന​ട​ന്ന് ഒ​ന്ന​ര​മാ​സം തി​ക​യാ​നി​രി​ക്കെ ഉ​ത്ത​രം കി​ട്ടാ​ത്ത ചോ​ദ്യ​ങ്ങ​ളേ​റെ. ഇതിനിടെ, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈകോടതി​യെ സമീപിച്ചു. കുറ്റ​പത്രത്തിൽ വരുന്നത് തെറ്റായ തെളിവുകളാകരുതെന്ന് കുടുംബം. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്കൊണ്ടുള്ള ഹരജിയിൽ ഡിസംബർ ഒൻപതിന് വിശദമായ വാദം നടക്കും.

മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച പി.​പി. ദി​വ്യ​യു​ടെ പ്ര​സം​ഗ​ത്തി​ന് കാ​ര​ണ​മാ​യ കൈ​ക്കൂ​ലി ആ​രോ​പ​ണം തൊ​ട്ട് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്റെ മ​ന്ദ​ഗ​തി വ​രെ സംശയത്തിനിടയാക്കുകയാണ്. സി.​പി.​എ​മ്മി​നെ​യും സ​ർ​ക്കാ​റി​നെ​യും കു​ഴ​ക്കി കേ​സി​ൽ സി.​ബി.​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ ന​വീ​ന്റെ കു​ടും​ബ​ത്തി​ലും പ​ത്ത​നം​തി​ട്ട​യി​ലെ പാ​ർ​ട്ടി​യി​ലും പു​ക​യു​ന്ന പ്ര​തി​ഷേ​ധം കൂ​ടി​യാ​ണ് മ​റ​നീ​ക്കി​യ​ത്.

ഒ​ക്ടോ​ബ​ർ 14ന് ​ക​ല​ക്ട​റേ​റ്റി​ൽ എ.​ഡി.​എ​മ്മി​ന് ന​ട​ന്ന യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ലാ​ണ് മു​ൻ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റും സി.​പി.​എം മു​ൻ ജി​ല്ല ക​മ്മി​റ്റി​യം​ഗ​വു​മാ​യ പി.​പി. ദി​വ്യ ക്ഷ​ണി​ക്കാ​തെ എ​ത്തി​യ​തും അ​ധി​ക്ഷേ​പ പ്ര​സം​ഗം ന​ട​ത്തി​യ​തും. പി​റ്റേ​ന്ന് ഏ​ഴി​നാ​ണ് എ.​ഡി.​എ​മ്മി​നെ ക്വാ​ർ​ട്ടേ​ഴ്സി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ബ​ന്ധു​ക്ക​ളു​ടെ സാ​ന്നി​ധ്യ​മി​ല്ലാ​തെ ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ​താ​ണ് ആ​ദ്യം വി​വാ​ദ​മാ​യ​ത്. ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പ് ഉ​ണ്ടെ​ന്നും ഒ​ളി​പ്പി​ച്ചെ​ന്നും പറഞ്ഞ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ച്ച​ത് ര​ണ്ടാ​മ​ത്തെ വി​വാ​ദം. ബ​ന്ധു​ക്ക​ൾ എ​ത്തും മു​മ്പേ പോ​സ്റ്റ്മോ​ർ​ട്ടം പൂ​ർ​ത്തി​യാ​ക്കി​യ​തും വി​വാ​ദ​മാ​യി.

ആ​ദ്യം അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത പൊ​ലീ​സ്, ന​വീ​ന്റെ സ​ഹോ​ദ​ര​ന്റെ പ​രാ​തി ല​ഭി​ച്ച് മൂ​ന്നാം​നാ​ളി​ൽ ദി​വ്യ​ക്കെ​തി​രെ ആ​ത്മ​ഹ​ത്യ പ്രേ​ര​ണ കേ​സ് ചു​മ​ത്തി. ഇ​തോ​ടെ, ദി​വ്യ ഒ​ളി​വി​ൽ പോ​യി. മ​ര​ണം ന​ട​ന്ന് 15ാം നാ​ളി​ൽ മു​ൻ​കൂ​ർ ജാ​മ്യം നി​ഷേ​ധി​ച്ച് കീ​ഴ​ട​ങ്ങു​ന്ന​തു​വ​രെ ​ദി​വ്യ​യെ പി​ടി​കൂ​ടാ​തെ പൊ​ലീ​സ് ഒ​ത്തു​ക​ളി​ച്ചു.

ദി​വ്യ​യു​ടെ അ​ധി​ക്ഷേ​പ പ്ര​സം​ഗ​ത്തി​ന് കാ​ര​ണ​മാ​യ കൈ​ക്കൂ​ലി ക​ഥ​യി​ൽ ഇ​നി​യും വ്യ​ക്ത​ത വ​ന്നി​ല്ല. എ.​ഡി.​എം കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന പ​മ്പു​ട​മ ടി.​വി. ​പ്ര​ശാ​ന്തി​ന്റെ പേ​രി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ ക​ത്തി​ൽ അ​ടി​മു​ടി ദു​രൂ​ഹ​ത. ഒ​പ്പി​ലും പേ​രി​ലും വ​രെ വൈ​രു​ധ്യം. എ​ന്നി​ട്ടും അ​ന്വേ​ഷ​ണം ആ ​വ​ഴി​ക്ക് പോ​​യി​ല്ല. കൈ​ക്കൂ​ലി വാ​ങ്ങി​യ​തി​ന്റെ തെ​ളി​വൊ​ന്നും ദി​വ്യ ഹാ​ജ​രാ​ക്കി​യ​തു​മി​ല്ല. പ്ര​ശാ​ന്തി​നെ​തി​രെ കാ​ര്യ​മാ​യ അ​ന്വേ​ഷ​ണ​വും ന​ട​ന്നി​ല്ല. പെ​ട്രോ​ൾ പ​മ്പ് ഇ​ട​പാ​ടി​ൽ ബി​നാ​മി​യെ​ന്ന ആ​രോ​പ​ണവും അ​ന്വേ​ഷ​ിച്ചി​ല്ല.

പ​മ്പി​ന് എ​ൻ.​ഒ.​സി ന​ൽ​കി​യ​തി​ൽ എ.​ഡി.​എ​മ്മി​ന് വീ​ഴ്ച​യു​ണ്ടാ​യി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ ക​ല​ക്ട​ർ പി​ന്നീ​ട് മാ​റ്റി​പ​റ​ഞ്ഞു. ‘ഒ​രു​തെ​റ്റു​പ​റ്റി’​യെ​ന്ന് എ.​ഡി.​എം പ​റ​ഞ്ഞ​താ​യി ലാ​ൻ​ഡ് റ​വ​ന്യൂ വ​കു​പ്പ് ജോ. ​ക​മീ​ഷ​ണ​ർ​ക്കും പൊ​ലീ​സി​നും ക​ല​ക്ട​ർ മൊ​ഴി ന​ൽ​കി. യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ന് ക​ല​ക്ട​ർ ക്ഷ​ണി​ച്ചെ​ന്ന് ദി​വ്യ​യും ഇ​ല്ലെ​ന്ന് ക​ല​ക്ട​റും ന​ൽ​കി​യ മൊ​ഴി​ക​ൾ വേ​റെ. ഇ​തി​നി​ടെ, ന​വീ​ൻ​ബാ​ബു​വി​ന് ക്ലീ​ൻ​ചി​റ്റ് ന​ൽ​കി ലാ​ൻ​ഡ് റ​വ​ന്യൂ ക​മീ​ഷ​ണ​ർ എ. ​ഗീ​ത​യു​ടെ റി​പ്പോ​ർ​ട്ട് വേ​റെ.

ഒ​ക്ടോ​ബ​ർ 25ന് ​എ.​ഡി.​എ​മ്മി​ന്റെ മ​ര​ണ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യ​മി​ക്കു​ന്നു. അ​തു​വ​രെ അ​ന്വേ​ഷി​ച്ച ടൗ​ൺ പൊ​ലീ​സി​നേ​ക്കാ​ൾ മ​ന്ദ​ഗ​തി​യി​ലാ​യി പി​ന്നീ​ടു​ള്ള നീ​ക്ക​ങ്ങ​ൾ. കു​ടും​ബ​ത്തി​ന്റെ മൊ​ഴി​പോ​ലും എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ പ​രാ​തി​പ്പെ​ട്ട​ശേ​ഷ​മാ​ണ് ആ ​വ​ഴി​ക്ക് അ​ന്വേ​ഷ​ണ സം​ഘം ചി​ന്തി​ച്ച​ത്. ഈ ​നി​ല​ക്ക് പോ​യാ​ൽ സി.​ബി.​ഐ അ​ന്വേ​ഷ​ണം വേ​ണ്ടി​വ​രു​മെ​ന്ന് കു​ടും​ബ​ത്തി​ന്റെ അ​ഭി​ഭാ​ഷ​ക​ൻ​ത​ന്നെ സൂ​ചി​പ്പി​ച്ചി​രു​ന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe