കൊയിലാണ്ടി : രാജ്യവ്യാപകമായി നവംബർ 26-ന് ട്രേഡ് യൂണിയനുകളും സാംസ്കാരിക സംഘടനകളും നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) സംസ്ഥാന വ്യാപകമായി പ്രകടനവും പൊതുയോഗവും നടത്തി.
പി എഫ് ആര് ഡി എ നിയമം റദ്ദ് ചെയ്തു ടാറ്റൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, ജനാധിപത്യ ട്രേഡ് യൂണിയൻ അവകാശങ്ങൾ തകർക്കുന്ന ലേബർ കോഡുകൾ പിൻവലിക്കുക, കാർഷിക മേഖലയെ തകർക്കുന്ന വിനാശകരമായ നിയമങ്ങൾ ഉപേക്ഷിക്കുക എന്നിവയാണ് സംഘടന ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ.കൊയിലാണ്ടിയും പന്തലായനിയും ഉൾപ്പെട്ട ബ്ളോക്കുകൾ സംയുക്തമായി ബ്ളോക്ക് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം ബസ് സ്റ്റാൻഡിൽ എത്തി പൊതുയോഗത്തിൽ അവസാനിച്ചു.
യോഗത്തിന് കോയിലാണ്ടി ബ്ളോക്ക് സെക്രട്ടറി ശ്രീധരൻ അമ്പാടി സ്വാഗതം പറഞ്ഞു. പന്തലായനി ബ്ളോക്ക് പ്രസിഡൻറ് എൻ. കെ. കെ. മാരാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി. വി. ഗിരിജ പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം സി. അപ്പുക്കുട്ടി, സംസ്ഥാന കൗൺസിലർ സുധാകരൻ മാസ്റ്റർ, ജില്ലാ കമ്മിറ്റി അംഗം സുകുമാരൻ മാസ്റ്റർ, പി. വി. രാജൻ, സുരേന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. പരിപാടിയിൽ വ്യാപകമായ പങ്കാളിത്തം ഉണ്ടായിരുന്നു.