മന്ത്രി സജി ചെറിയാനെതിരെ അന്വേഷണം; ക്രൈം​ബ്രാ​ഞ്ച്​ അ​ന്വേ​ഷ​ണ​സം​ഘ​ത്തെ ഇന്ന് പ്ര​ഖ്യാ​പി​ക്കും

news image
Nov 25, 2024, 3:49 am GMT+0000 payyolionline.in

തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണ​ഘ​ട​ന​യെ അ​വ​ഹേ​ളി​ച്ച്​ പ്ര​സം​ഗി​ച്ച മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രാ​യ ക്രൈം​ബ്രാ​ഞ്ച്​ അ​ന്വേ​ഷ​ണ​സം​ഘ​ത്തെ തി​ങ്ക​ളാ​ഴ്ച പ്ര​ഖ്യാ​പി​ക്കും. ആ​ല​പ്പു​ഴ​യി​ലെ പ്ര​സം​ഗ​ത്തി​ന്‍റെ പേ​രി​ലാ​ണ്​ മ​ന്ത്രി വി​വാ​ദ​ത്തി​ലാ​യ​ത്. എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘ​ത്തി​നാ​യി​രി​ക്കും അ​ന്വേ​ഷ​ണ ചു​മ​ത​ല.

ആ​ദ്യം ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച ഹൈ​കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച്, മ​ന്ത്രി​യെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ കീ​ഴ്​​കോ​ട​തി ന​ട​പ​ടി റ​ദ്ദാ​ക്കി​യ​തോ​ടൊ​പ്പം നി​ഷ്​​പ​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ട്ടു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​മ​മോ​പ​ദേ​ശം തേ​ടു​ക​യോ മ​ന്ത്രി അ​പ്പീ​ൽ ന​ൽ​കു​ന്ന​തു​വ​രെ കാ​ത്തു​നി​ൽ​ക്കു​ക​യോ ചെ​യ്യാ​തെ ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട അ​വ​സ്​​ഥ​യി​ലാ​ണ്​ പൊ​ലീ​സ്.

ഹൈ​കോ​ട​തി ഉ​ത്ത​ര​വു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങാ​തെ വ​ഴി​യി​ല്ലെ​ന്ന് ക്രൈം​ബ്രാ​ഞ്ച് സ​ർ​ക്കാ​റി​രി​നെ​യും അ​റി​യി​ച്ചി​ട്ടു​ണ്ട്. പ്ര​സം​ഗ​ത്തി​ന്റെ ഫോ​റ​ൻ​സി​ക് തെ​ളി​വും മ​ന്ത്രി​യു​ടെ ശ​ബ്ദ​പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ടും ല​ഭി​ക്കും​മു​മ്പേ കീ​ഴ്​​കോ​ട​തി മ​ന്ത്രി​യെ ധൃ​തി​പി​ടി​ച്ച് കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​തി​നെ​യാ​ണ്​ ഹൈ​കോ​ട​തി വി​മ​ർ​​ശി​ച്ച​ത്.

ഇ​തോ​ടെ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ നി​ർ​ബ​ന്ധി​ത​രാ​യി​രി​ക്കു​ക​യാ​ണ്​ ക്രൈം​ബ്രാ​ഞ്ച്​ സം​ഘം. എ​ഴു​ത്ത്, പ്ര​സം​ഗം, പ്ര​വൃ​ത്തി​മൂ​ലം ഭ​ര​ണ​ഘ​ട​ന​യോ​ട് അ​നാ​ദ​ര​വ് കാ​ട്ടി​യാ​ൽ മൂ​ന്നു​വ​ർ​ഷം ത​ട​വും പി​ഴ​യും കി​ട്ടാ​വു​ന്ന, ദേ​ശീ​യ മ​ഹി​മ​യെ അ​നാ​ദ​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച വ​കു​പ്പ്​ ചു​മ​ത്തി​യാ​ണ് മ​ന്ത്രി​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.

ഇ​തി​നി​ടെ, അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ലി​ൽ​നി​ന്ന് നി​യ​മോ​പ​ദേ​ശം തേ​ടി​യ ശേ​ഷം ഡി​വി​ഷ​ൻ ബെ​ഞ്ചി​ൽ അ​പ്പീ​ൽ ന​ൽ​കാ​നാ​ണ് മ​ന്ത്രി​യു​ടെ നീ​ക്കം. ത​ന്റെ ഭാ​ഗം കേ​ൾ​ക്കാ​തെ​യാ​ണ് വി​ധി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി റി​ട്ട് ഹ​ര​ജി ന​ൽ​കാ​നു​മി​ട​യു​ണ്ട്. നി​യ​മോ​പ​ദേ​ശ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ളെ​ടു​ക്കാ​നാ​ണ് മ​ന്ത്രി​ക്ക് സ​ർ​ക്കാ​ർ ന​ൽ​കി​യ നി​ർ​ദേ​ശം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe