മന്ത്രി വി.അബ്ദുറഹിമാന്റെ കൊയിലാണ്ടിയിലെ പരിപാടിക്ക് ബഹിഷ്കരണ ഭീഷണി

news image
Nov 20, 2024, 2:14 pm GMT+0000 payyolionline.in

കൊയിലാണ്ടി: സര്‍ക്കാറിന്റെ സ്പോർട്സ് നയത്തിന്റെ ഭാഗമായി വിരുന്നു കണ്ടിഫിഷറീസ് ടെക്നിക്കൽ സ്കൂളിൽ  നിർമ്മിച്ച ബാസ്കറ്റ് കോർട്ട് ഉദ്ഘാടനം  ബഹിഷ്കരണ ഭീഷണിയിൽ. 25 ന് മന്ത്രി വി.അബ്ദുറഹിമാനാണ് ഉദ്ഘാടനം  ചെയ്യുന്നത്.

കഴിഞ്ഞ ദിവസം ചേർന്ന ഉൽഘാടന സംഘാടകസമിതി യോഗത്തിൽ ഉദ്ഘാടനം  ചടങ്ങിനെത്തുന്ന എം.എൽ എക്കെ ക്കെതിരെ ശക്തമ തമായ പ്രതിഷേധം ഉണ്ടാവുമെന്ന് ബി.ജെ.പി.നേതൃത്വവും കൗൺസിലർമാരായ കെ.കെ. വൈശാഖും, വി.കെ.സുധാകരനും സംഘാടകസമിതി യോഗത്തിൽ അറിയിച്ചു കഴിഞ്ഞു.

 

കഴിഞ്ഞ നിരവധി വർഷമായി പൊട്ടിതകർന്ന തീരദേശ റോഡ് ടാർ ചെയ്യാൻ യാതൊരുനടപടിയും എം എൽ എ സ്വീകരിക്കുന്നിലെന്നാണ് ബി ജെ പി ആരോപണം. ഇതിനെതിരെ നേരത്തെ ബി.ജെ.പിയുടെ നേതൃത്വത്തിൽ എം എൽ എഓഫീസ് മാർച്ച് നടത്തിയിരുന്നു. വർഷം ഒന്നു കഴിഞ്ഞിട്ടും തീരദേശ റോഡിലൂടെ യാത്ര ചെയ്യാൻ പോലും പറ്റാത്ത അവസ്ഥയിലാണ്.

വാഹനങ്ങൾ പോലും പോകാൻ സാധിക്കാത്ത രീതിയിൽ റോഡ് തകർന്നിരിക്കുകയാണ്. സമീപ പ്രദേശത്തെ മൽസ്യ തൊഴിലാളികൾക്ക് ഹാർബറിലെക്ക് പോകാൻ ദേശീയ പാത ചുറ്റി വരേണ്ട അവസ്ഥയാണുളത് . എം എൽ എക്കെതിരെ ശക്തമാ പ്രതിഷേധം ഉണ്ടാവുമെന്ന് ബി ജെ പി മണ്ഡലം പ്രസിഡണ്ട് എസ് ആർ ജയ് കിഷും അറിയിച്ചിട്ടുണ്ട്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe