വിജയവാഡ ദി ദുർഗ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിൻ്റെ ലൈസൻസ് റദ്ദാക്കി ആർബിഐ

news image
Nov 13, 2024, 11:50 am GMT+0000 payyolionline.in

ദില്ലി: വിജയവാഡ ആസ്ഥാനമായുള്ള ദി ദുർഗ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിൻ്റെ ലൈസൻസ് റദ്ദാക്കി റിസർവ് ബാങ്ക്. ബാങ്കിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്താണ് നടപടി. ഇപ്പോൾ നിക്ഷേപകർക്ക് മുഴുവൻ പണമടയ്ക്കാൻ ബാങ്കിന് കഴിയില്ലെന്നാണ് ആർബിഐ പറയുന്നത്. ലൈസൻസ് റദ്ദാക്കിയതിന് പിന്നാലെ ബാങ്കിനെ പ്രവർത്തിക്കുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്.

ബാങ്കിന് മതിയായ മൂലധനവും വരുമാന സാധ്യതയും ഇല്ലെന്ന് ആർബിഐ ചൂണ്ടിക്കാട്ടി. 1949ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ട് പ്രകാരമുള്ള യോഗ്യത ഇല്ലെന്നും ആർബിഐ പറഞ്ഞു. .ആർബിഐ നടപടി പ്രകാരം 2024 നവംബർ 12-ന് ബാങ്കിന്റെ അവസാനത്തെ പ്രവര്ത്തി ദിനമാണ്. ആന്ധ്രാപ്രദേശിലെ സഹകരണ കമ്മീഷണറോടും സഹകരണ സംഘങ്ങളുടെ രജിസ്ട്രാറോടും ബാങ്കിന്റെ ബാങ്കിന്റെ ഇടപാടുകൾ അവസാനിപ്പിച്ച് കണക്കെടുക്കാൻ ഒരു ലിക്വിഡേറ്ററെ നിയമിക്കാനും ആർബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. നിക്ഷേപങ്ങൾ സ്വീകരിക്കുന്നതും നിക്ഷേപങ്ങളുടെ തിരിച്ചടവ് ഉടനടി പ്രാബല്യത്തിൽ വരുന്നതും ഇതിൽ ഉൾപ്പെടുന്നു.

നിക്ഷേപകരായ 95 ശതമാനം ആളുകൾക്കും മുഴുവൻ തുകയും ലഭിക്കാൻ അർഹതയുണ്ട്.  ഓരോ നിക്ഷേപകർക്കും ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരൻ്റി കോർപ്പറേഷനിൽ (ഡിഐസിജിസി) നിന്ന് 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ അർഹതയുണ്ട്. ബാങ്ക് അവതരിപ്പിച്ച കണക്കുകൾ പ്രകാരം ഏകദേശം 95.8 ശതമാനം നിക്ഷേപകർക്കും തങ്ങളുടെ നിക്ഷേപത്തിൻ്റെ മുഴുവൻ തുകയും ഡിഐസിജിസിയിൽ നിന്ന് ലഭിക്കാൻ അർഹതയുണ്ടെന്ന് റിസർവ് ബാങ്ക് അറിയിച്ചു.

2024 ഓഗസ്റ്റ് 31 വരെ, മൊത്തം ഇൻഷ്വർ ചെയ്ത നിക്ഷേപങ്ങളുടെ 9.84 കോടി രൂപ ഡിഐസിജിസി ഇതിനകം അടച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe