ഒരു നേതാവ് മറ്റൊരു നേതാവിനെ കണ്ടതിൽ എന്താണ് തെറ്റെന്ന് കെ. സുരേന്ദ്രൻ

news image
Nov 13, 2024, 9:53 am GMT+0000 payyolionline.in

പാലക്കാട്: ഒരു നേതാവ് മറ്റൊരു നേതാവിനെ കണ്ടതിൽ എന്താണ് തെറ്റെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇ.പി. ജയരാജന്റെ ആത്മകഥ വിവാദത്തിൽ പാലക്കാട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജയരാജൻ തന്റെ ആത്മകഥയിൽ കള്ളം എഴുതുമെന്ന് തോന്നുന്നില്ല. 52 വെട്ടിനെ അദ്ദേഹം ഭയക്കേണ്ടതില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. സി.പി.എം സമ്പൂർണ തകർച്ചയിലേക്ക് പോകുന്നതിന്റെ തെളിവാണ് ഇ.പി. ജയരാജന്റെ വെളിപ്പെടുത്തൽ. പിണറായി വിജയന്റെ കുടുംബാധിപത്യമാണ് പാർട്ടിയിൽ നടക്കുന്നതെന്നും കെ. സുരേന്ദ്രൻ വിമർശിച്ചു. സി.പി.എം സമ്പൂർണ തകർച്ചയിലേക്ക് പോവുകയാണ്. അതിന്‍റെ തെളിവാണ് ഇ.പി ജയരാജന്റെ വെളിപ്പെടുത്തൽ.

പിണറായിയുടെ കുടുംബാധിപത്യമാണ് പാർട്ടിയിൽ നടക്കുന്നതെന്നും മരുമകനിലേക്ക് അധികാര കൈമാറ്റം നടത്താനുള്ള വ്യഗ്രതയിലാണ് മുഖ്യമന്ത്രിയെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇ.പി ജയരാജന്‍, ജി. സുധാകരന്‍, തോമസ് ഐസക്ക്, എം.എ. ബേബി എ.കെ. ബാലന്‍ തുടങ്ങിയ പ്രമുഖരെ മാറ്റി നിര്‍ത്തിയത് മുഹമ്മദ് റിയാസിലേക്ക് അധികാരം കൈമാറാനാണ്. പ്രകാശ് ജാവഡേക്കാറെ കണ്ടത് വലിയ നീതി നിഷേധമായി പറയുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് ചർച്ചയാക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ആത്മകഥയിൽ പറയുന്നുവെന്നാണ് പുറത്തു വന്ന റിപ്പോർട്ടുകൾ. അതേസമയം, ആത്മകഥ എഴുതി തീർന്നിട്ടില്ലെന്നും ഇപ്പോൾ പുറത്തു വന്നത് തന്റെ ആത്മകഥയല്ലെന്നും ഇ.പി ജയരാജൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe