കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിന് പുതിയ ടോള്‍ ഫ്രീ നമ്പര്‍

news image
Nov 13, 2024, 9:30 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നോര്‍ക്ക വകുപ്പിനു കീഴിലുള്ള കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് പുതിയ ടോള്‍ ഫ്രീ നമ്പര്‍ സേവനം തുടങ്ങി. കോള്‍ സെന്റര്‍ ടോള്‍ ഫ്രീ നമ്പര്‍- 18008908281. നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ഭാഗമായാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സൗജന്യ ടോള്‍ ഫ്രീ നമ്പര്‍ സേവനം.

വിവരങ്ങള്‍ ലഭിക്കുന്നതിനുള്ള മറ്റ് നമ്പരുകള്‍(രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചു വരെ): തിരുവനന്തപുരം കോള്‍ സെന്റര്‍ നമ്പര്‍: 0471-2465500. പൊതുവായ അന്വേഷണങ്ങള്‍ക്ക്: 7736850515. പ്രവാസി ഡിവിഡന്റ് പദ്ധതിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക്: 8078550515. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ അന്വേഷണങ്ങള്‍ക്ക്: 0471-2785500. എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍ ജില്ലകളിലെ അന്വേഷണങ്ങള്‍ക്ക്: 0484-2331066. കോഴിക്കോട്, കണ്ണൂര്‍, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ അന്വേഷണങ്ങള്‍ക്ക്: 0495-2304604. മലപ്പുറം ജില്ലയിലെ അന്വേഷണങ്ങള്‍ക്ക്: 0483-2734604.

പൊതുജന സമ്പര്‍ക്ക സേവനങ്ങള്‍ വിപുലമാക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ കോള്‍ സെന്ററിലെ ടോള്‍ ഫ്രീ നമ്പരില്‍ വിവരങ്ങള്‍ അറിയുന്നതിനായി പൊതുജനങ്ങള്‍ക്കും ക്ഷേമനിധി അംഗങ്ങള്‍ക്കും ബന്ധപ്പെടാമെന്ന് പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ എം.ബി. ഗീതാ ലക്ഷ്മി പറഞ്ഞു. നിലവില്‍ എട്ട് ലക്ഷത്തില്‍പരം പ്രവാസികള്‍ പ്രവാസി ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുണ്ട്.

ഇതില്‍ നിന്നും 65,000 പ്രവാസികള്‍ പെന്‍ഷന്‍ വാങ്ങിച്ചുവരുന്നു. നിരവധിപ്പേര്‍ ഒരേ സമയം ഫോണ്‍ ചെയ്യുന്നതു മൂലം പ്രവാസി ക്ഷേമ ബോര്‍ഡില്‍ വിളിക്കുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. കോള്‍ സെന്ററിന്റെ ഭാഗമായി പുതിയ ടോള്‍ ഫ്രീ നമ്പര്‍ വന്നതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടിരിക്കുകയാണ്. ഇതുവരെ അംഗമാകാത്ത പ്രവാസികളും മുന്‍ പ്രവാസികളും അംഗത്വമെടുത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തുക ക്ഷേമ പെന്‍ഷന്‍ ലഭ്യമാക്കുന്ന പ്രവാസി ക്ഷേമനിധിയുടെ ഭാഗമാകണമെന്നും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അഭ്യര്‍ഥിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe