തൊട്ടില്‍പ്പാലം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തിലെ ഇടതു സ്ഥാനാർഥിയായിരുന്ന സി.പി.എം നേതാവ് കെ.കെ. ശൈലജക്കെതിരെ സമൂഹമാധ്യമങ്ങളിൽ അശ്ലീല കമന്‍റിട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകന് തടവും പിഴയും. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനും കോഴിക്കോട് തൊട്ടില്‍പ്പാലം സ്വദേശിയുമായ മെബിന്‍ തോമസിനെയാണ് ശിക്ഷിച്ചത്.
കോടതി പിരിയും വരെ തടവുശിക്ഷയും 15,000 രൂപ പിഴയുമാണ് ശിക്ഷ. നാദാപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്. ഡി.വൈ.എഫ്.ഐ ചാത്തങ്കോട്ട്നട മേഖലാ കമ്മിറ്റി നല്‍കിയ പരാതിയിലാണ് നടപടി. തൊട്ടില്‍പ്പാലം പൊലീസാണ് പരാതിയില്‍ അന്വേഷണം നടത്തിയത്. കേസിൽ മെബിന്‍ തോമസ് കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു.