തിക്കോടി: തിക്കോടിയിൽ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടു വർഷത്തിലേറെയായി കർമ്മസമിതി നടത്തുന്ന സമരങ്ങൾ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് നവംബർ 25 മുതൽ മരണംവരെ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ദേശീയപാത നിർമ്മാണത്തെ തുടർന്ന് തിക്കോടി കിഴക്കും പടിഞ്ഞാറുമായി വിഭജിക്കപ്പെടാതിരിക്കാൻ ടൗണിൽ അടിപ്പാത നിർമ്മിക്കേണ്ടത് അനിവാര്യമാണ്. നിരവധി തവണ നിവേദനം നൽകിയിട്ടും അധികാരികൾ മുഖം തിരിഞ്ഞു നിൽക്കുന്നതിൽ പ്രദേശവാസികൾക്ക് കടുത്ത പ്രതിഷേധമുണ്ട്.
സമരപ്പന്തലിന് സമീപം ചേർന്ന ജനറൽബോഡി യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ഉദ്ഘാടനം ചെയ്തു.കർമ്മസമിതി ചെയർമാൻ വി കെ അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ആർ വിശ്വൻ, കെ പി ഷക്കീല, ബ്ലോക്ക് പഞ്ചായത്ത്പഞ്ചായത്ത് അംഗം പി വി റംല, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എൻ എം ടി അബ്ദുള്ളക്കുട്ടി, വിബിത ബൈജു എന്നിവരും കളത്തിൽ ബിജു, ജയചന്ദ്രൻ തെക്കേ കുറ്റി,എൻ പി മമ്മദ് ഹാജി,എൻ കെ കുഞ്ഞബ്ദുള്ള, ഇബ്രാഹിം തിക്കോടി, റിനീഷ് വി കെ എന്നിവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഭാസ്കരൻ തിക്കോടി സമര പരിപാടികൾ വിശദീകരിച്ചു.
കെ വി സുരേഷ് കുമാർ സ്വാഗതവും ശ്രീധരൻ ചെമ്പുംചില നന്ദിയും പറഞ്ഞു.