ഫാർമസിസ്റ്റുകളുടെ പുതുക്കിയ മിനിമം വേതനം ഉടൻ നടപ്പിലാക്കണമെന്ന് കെ.പി.പി.എ. ജില്ലാ കമ്മിറ്റി

news image
Oct 31, 2024, 3:56 am GMT+0000 payyolionline.in

പയ്യോളി :  കേരളത്തിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ഫാർമസിസ്റ്റുകളുടെ പുതുക്കിയ മിനിമം വേതനം ഉടൻ നടപ്പിലാക്കണമെന്ന് കെ.പി.പി.എ. ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജീവൻ രക്ഷാ മരുന്നുകളിൽ നിലവിലുള്ള ജി.എസ്.ടി. പൂർണ്ണമായും പിൻവലിക്കണം, ഔഷധ വില വർദ്ധനവ് നിയന്ത്രിക്കണം, കൂടാതെ കോർപ്പറേറ്റ് മരുന്നു കമ്പനികളുടെ റീട്ടെയിൽ വ്യാപാരം തടയണമെന്നും യോഗം ആവശ്യപ്പെട്ടു

സ്റ്റേറ്റ് ഫാർമസി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ടി. സതീശൻ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന നേതാക്കളായ ബാലകൃഷ്ണൻ (മലപ്പുറം), യോഹന്നാൻ കുട്ടി (കൊല്ലം), നവീൻലാൽ പാടികുന്ന്, വി.സി. കരുണാകരൻ, റാബിയ, അർജുൻ രവി എന്നിവരും പ്രസംഗിച്ചു.

സംഘടനാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ നിലവിലെ ജില്ലാ ഭാരവാഹികളെ മാറ്റി പുതിയ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു. ജില്ലാ അഡ്ഹോക് കമ്മിറ്റിയുടെ സെക്രട്ടറിയായി എം. ജിജീഷ്, പ്രസിഡന്റായി മഹമൂദ് മൂടാടി, ട്രഷററായി എസ്.ഡി. സലീഷ് എന്നിവരെ നിയമിച്ചു.മഹമൂദ് മൂടാടി അധ്യക്ഷനായ യോഗത്തിൽ ജിജീഷ് എം. സ്വാഗതവും സുരേഷ് പി.എം. നന്ദിയും രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe