കൊയിലാണ്ടി: സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിൽ നിന്നും എൽ.എൽ.എം പരീക്ഷയിൽ 11ാം റാങ്ക് നേടിയ കൊയിലാണ്ടി ബാറിലെ അഭിഭാഷക വിനിഷ പി.പി.യെ കൊയിലാണ്ടി ബാർ അസോസിയേഷന്റെ അഭിമുഖ്യത്തിൽ അനുമോദിച്ചു. അഭിഭാഷക പരിഷത്തിൻ്റെ ജില്ലാപ്രസിഡന്റ് അഡ്വ. മനോഹർ ലാൽ മെമെൻ്റോ നൽകി ആദരിച്ചു.
അഭിഭാഷകരായ വി.സത്യൻ, പ്രവീൺ.ജി, നിലോവിന എന്നിവർ പ്രസംഗം നടത്തി. യോഗത്തിൽ കൊയിലാണ്ടി യൂണിറ്റ് പ്രസിഡൻ്റ് അഡ്വ. ഹരീഷ് .ടി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. രാജീവൻ സ്വാഗതവും, അഡ്വ. വിനിഷ നന്ദിയും പറഞ്ഞു.