‘മാലിന്യമുക്തം നവകേരളം’; കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷൻ ശുചീകരിച്ച് ജീവനക്കാർ

news image
Oct 22, 2024, 1:19 pm GMT+0000 payyolionline.in

 

കൊയിലാണ്ടി: ‘മാലിന്യമുക്തം നവകേരളം’ ക്യാമ്പയിന്റെ ഭാഗമായി കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനിൽ ജീവനക്കാരുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി.  ശുചീകരണത്തിൽ മുഴുവൻ ജീവനക്കാരും പങ്കെടുത്തു.
മിനി സിവിൽ സ്റ്റേഷനിലെ 13 ഓളം ഓഫീസുകളിലെ ഉപയോഗശൂന്യമായ പേപ്പറുകൾ, പ്ലാസ്റ്റിക് കവറുകൾ, തെർമോക്കോൾ എന്നിവ നീക്കം ചെയ്ത് നഗരസഭ എംസിഎഫിലേക്ക് മാറ്റി. മിനി സിവിൽ സ്റ്റേഷനിലെ പൊട്ടിപ്പൊളിഞ്ഞ ഫർണിച്ചറുകൾ അടുക്കി വെക്കുകയും ചെയ്തു. മിനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലെ പുല്ല് ചെത്തി മനോഹരമാക്കുകയും ചെയ്തു. മിനി സിവിൽ സ്റ്റേഷൻ ജീവനക്കാരുടെ സഹകരണത്തോടെ പരിസരം ചെടികൾ വച്ച് മനോഹരമാക്കുമെന്നും ജൈവ പച്ചക്കറി കൃഷി ആരംഭിക്കുമെന്നും.ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് മാത്രമേ യോഗങ്ങൾ നടത്തുകയുള്ളൂ എന്നും തഹസിൽദാർ പറഞ്ഞു.

ശുചീകരണ പ്രവർത്തികൾക്ക് തഹസിൽദാർ ജയശ്രീ എസ് വാര്യർ, നഗരസഭ ക്ലീൻ സിറ്റി മാനേജർ ടി കെ സതീഷ് കുമാർ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ റിഷാദ് , സുബൈർ സി തഹസിൽദാർ ഭൂരേഖ, ഡെപ്യൂട്ടി തഹസിൽദാർമാരായ ഇ എം ബിജു , ബബിത ബി , ഹരിപ്രസാദ് കെ കെ, മിനി എ , മനു ആറാട്ട് പറമ്പിൽ, സുനന്ദ പിടി, ഉഷ കെ വി, ഷാജി എം , മൊയ്തീൻ സി കെ, ഹാബി അസിസ്റ്റൻ്റ് എക്ല്സിക്യൂട്ടീവ് എഞ്ചിനീയർ മൈനർ ഇറിഗേഷൻ സബ് ഡിവിഷൻ കൊയിലാണ്ടി, സുരേഷ് ബാബു കെ പി ടൗൺ എംപ്ലോയിമെൻ്റ് ഓഫീസർ, ബിനീഷ് കെ കെ അസിസ്റ്റൻ്റ് എക്ല്സിക്യൂട്ടീവ് എഞ്ചിനിയർ പി ഡബ്ലിയു ഡി ബിൽഡിംഗ്ങ്ങ്, മിഥുൻ അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ പി ഡബ്ലിയു ഡി റോഡ്സ് , നന്ദിത വി.പി കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ, കല ഭാസ്ക്കർ , തഹസിൽദാർ എൽ എ ജനറൽ എന്നിവർ യജ്ഞത്തിൽ പങ്കുചേർന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe