അമീബിക് മസ്തിഷ്ക ജ്വരത്തെ അതിജീവിച്ച് യുവതി; കോഴിക്കോട് ഗവ. മെഡിക്കൽ കോളജിന് അപൂർവ നേട്ടം

news image
Oct 16, 2024, 4:04 am GMT+0000 payyolionline.in

കോ​ഴി​ക്കോ​ട്: അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 33കാ​രി അ​സു​ഖം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ടു. മ​ല​പ്പു​റം സ്വ​ദേ​ശി​യാ​ണ് രോ​ഗ​ത്തെ അ​തി​ജീ​വി​ച്ച് ജീ​വ​ൻ തി​രി​കെ പി​ടി​ച്ച​ത്.

പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി അ​പ​സ്മാ​രം അ​നു​ഭ​വ​പ്പെ​ട്ട് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ​തോ​ടെ​യാ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. അ​ക്കാ​ന്ത​മീ​ബ ഇ​ന​ത്തി​ൽ​പെ​ട്ട രോ​ഗാ​ണു​വാ​ണ് യു​വ​തി​യെ ബാ​ധി​ച്ചി​രു​ന്ന​ത്. സെ​പ്റ്റം​ബ​ർ 30ന് ​മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ച യു​വ​തി​യു​ടെ ന​ട്ടെ​ല്ലി​ൽ​നി​ന്ന് കു​ത്തി​യെ​ടു​ത്ത സ്ര​വം മൈ​ക്രോ ബ​യോ​ള​ജി ലാ​ബി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മെ​നി​ഞ്ചൈ​റ്റി​സ് പ​രി​ശോ​ധ​ന​യോ​ടൊ​പ്പം അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​ര പ​രി​ശോ​ധ​ന​യും ന​ട​ത്തി​യ​തി​നാ​ൽ രോ​ഗം അ​തി​വേ​ഗം സ്ഥി​രീ​ക​രി​ക്കാ​നും ചി​കി​ത്സ ​ആ​രം​ഭി​ക്കാ​നു​മാ​യ​ത് രോ​ഗ​മു​ക്തി​യി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു.

ആ​രോ​ഗ്യ​മ​ന്ത്രി ഇ​ട​പെ​ട്ട് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് മി​ൾ​ട്ടി​ഫോ​സി​ൻ എ​ന്ന മ​രു​ന്ന് എ​ത്തി​ച്ചു​ന​ൽ​കി​യ​തും നി​ർ​ണാ​യ​ക​മാ​യി. മെ​ഡി​സി​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജ​യേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡോ. ​എ​ൻ.​വി ജ​യ​ച​ന്ദ്ര​ൻ, ഡോ. ​ഇ. ഡാ​നി​ഷ്, ഡോ. ​ആ​ർ. ഗാ​യ​ത്രി എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു ചി​കി​ത്സ. കേ​ര​ള​ത്തി​ൽ നേ​ര​ത്തേ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട കേ​സു​ക​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഈ ​യു​വ​തി കു​ള​ത്തി​ലോ സ്വി​മ്മി​ങ് പൂ​ളി​ലോ കു​ളി​ക്കു​ക​യോ നീ​ന്തു​ക​യോ ചെ​യ്തി​രു​ന്നി​ല്ല. രോ​ഗം ബാ​ധി​ക്കാ​ൻ വെ​ള്ള​ത്തി​ൽ മു​ങ്ങി​ക്കു​ളി​ക്ക​ണ​മെ​ന്നി​ല്ലെ​ന്നാ​ണ് ഇ​ത് വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്ന് ഡോ. ​ജ​യേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

കൃ​ത്യ​മാ​യി ക്ലോ​റി​നേ​റ്റ് ചെ​യ്യാ​ത്ത വെ​ള്ളം ഉ​പ​യോ​ഗി​ച്ച് മു​ഖം ക​ഴു​കു​മ്പോ​ഴും അ​മീ​ബ മൂ​ക്കി​ലൂ​ടെ ത​ല​ച്ചോ​റി​ൽ പ്ര​വേ​ശി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഡോ. ​ജ​യേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

97 ശ​ത​മാ​നം മ​ര​ണ​സാ​ധ്യ​ത​യു​ള്ള രോ​ഗ​മാ​ണ് അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം. ഈ ​വ​ർ​ഷം കേ​ര​ള​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് അ​മീ​ബ് മ​ഷ്തി​ഷ്ക ജ്വ​രം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. മൂ​ന്ന് കു​ട്ടി​ക​ൾ രോ​ഗം ബാ​ധി​ച്ച് മ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe