കശ്‌മീരിൽ സർക്കാർ രൂപീകരിക്കാൻ ഒമർ അബ്‌ദുള്ളയ്‌ക്ക്‌ ഗവർണറുടെ ക്ഷണം; 16ന്‌ അധികാരമേൽക്കും

news image
Oct 14, 2024, 5:37 pm GMT+0000 payyolionline.in

ശ്രീനഗർ: ജമ്മു-കശ്‌മീരിൽ നാഷണൽ കോൺഫറൻസ്‌ നേതാവ്‌ ഒമർ അബ്‌ദുള്ളയുടെ നേതൃത്വത്തിലുള്ള സർക്കാർ ഒക്‌ടോബർ 16ന്‌ സത്യപ്രതിജ്ഞ ചെയ്യും. സർക്കാർ രൂപീകരിക്കാൻ ഒമർ അബ്ദുള്ളയ്ക്ക് ഗവർണർ മനോജ് സിൻഹ കത്ത് നൽകി. ഗവർണറിൽ നിന്ന്‌ കത്ത്‌ ഏറ്റുവാങ്ങുന്ന ചിത്രം നാഷണൽ കോൺഫറൻസ് പാർടി ഒദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടു.

ഒക്‌ടോബർ 11ന്‌ ജമ്മു-കശ്‌മീർ നാഷണൽ കോൺഫറൻസ്‌ പ്രസിഡന്റ്‌ ഡോ. ഫറൂഖ്‌ അബ്‌ദുള്ള, പാർടിയുടെ പാർലമെന്ററി പാർട്ടി നേതാവായി തന്നെ തിരഞ്ഞെടുത്ത്‌ കൊണ്ടുള്ള കത്ത്‌ തനിക്ക്‌ നൽകിയെന്ന് ഒമർ അബ്‌ദുള്ള എക്‌സിൽ കുറിച്ചു. സംഘടനയുടെ വൈസ്‌ പ്രസിഡന്റാണ്‌ ഒമർ അബ്‌ദുള്ള. കശ്‌മീരിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യം വൻ വിജയം നേടിയതോടെ വർഷങ്ങൾ നീണ്ടു നിന്ന രാഷ്‌ട്രപതി ഭരണത്തിന്‌ കൂടലിയാണ്‌ വിരാമമായത്‌. 2019ൽ കേന്ദ്ര സർക്കാർ കശ്‌മീരിനെ വിഭജിച്ച്‌ കേന്ദ്ര ഭരണ പ്രദേശമാക്കുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe