അത്തോളിയിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം; 40 പേർക്ക് പരിക്ക്

news image
Oct 14, 2024, 9:41 am GMT+0000 payyolionline.in

അത്തോളി: കോഴിക്കോട് ജില്ലയിലെ അത്തോളിക്കടത്ത് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 40 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമാണ്.

പരിക്കേറ്റ 20 പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും 20 പേരെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ​സ്വകാര്യബസ്സുകളുടെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് പറയുന്നത്. അത്തോളിയിലെ കോളിയോട്ട് താഴെയാണ് അപകടമുണ്ടായത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe