വിജയേട്ടാ പറ്റില്ലെന്ന് പറഞ്ഞു, ചങ്കൂറ്റമുണ്ടെങ്കിൽ നിഷേധിക്കട്ടെയെന്ന് സുരേഷ് ഗോപി;സിപിഎമ്മിലേക്ക് ക്ഷണിച്ചു

news image
Oct 10, 2024, 12:23 pm GMT+0000 payyolionline.in

കൊല്ലം: പിണറായി വിജയൻ തന്നെ സിപിഎമ്മിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. പിണറായി വിജയൻ തന്നെ ക്ഷണിച്ചിട്ടുണ്ടെന്നും ചങ്കൂറ്റം ഉണ്ടെങ്കിൽ ഇല്ലെന്ന് പറയട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു. വിജയേട്ടാ എനിക്കത് പറ്റില്ലെന്നാണ് അന്ന് മറുപടി നല്‍കിയതെന്നും സുരേഷ് ഗോപി പറഞ്ഞു.കൊല്ലം ഫാത്തിമ മാതാ കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികളായ ജനപ്രതിനിധികള്‍ക്ക് നല്‍കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

2014 ആഗസ്റ്റ് രണ്ടിന് അങ്ങനെയൊരു തീരുമാനത്തിലേക്ക് വരേണ്ട അത്യാവശ്യമുണ്ടായി. അന്ന് പക്ഷേ മാര്‍കിസ്റ്റ് പാര്‍ട്ടി പിന്തുണക്കായൻ ശ്രമിച്ചെങ്കിലും അവര്‍ക്കും സാധിച്ചില്ല. ഭൂമി ദേവിക്ക് വേണ്ടിയാണ് താൻ പൊരുതിയത്. അതിനുവേണ്ടി പറ‍ഞ്ഞൊരു വാചകത്തിൽ കടിച്ചു തൂങ്ങിയാണ് എന്‍റെ വീടിന് മുകളിൽ വന്ന് മൈക്ക് വെച്ച് തന്‍റെ മാതാപിതാക്കള്‍ക്കെതിരെ സംസാരിച്ചത്.

താൻ ലീഡര്‍ കെ കരുണാകരന്‍റെയും ഇകെ നായനാരുടെയും നല്ല മകനായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ജീവിച്ചിരിക്കുന്നതിൽ ടീച്ചര്‍ അത് പറയാൻ സാക്ഷിയാണ്. ആ സമയത്ത് രാഷ്ട്രീയം ഒട്ടുമുണ്ടായിരുന്നില്ല. ഇവരുടെയെല്ലാം നേതാക്കള്‍ ചേര്‍ന്നാണ് തന്നെ രാഷ്ട്രീയത്തിൽ ഇറക്കിയതെന്ന് വേദിയിലിരിക്കുന്ന എൻകെ പ്രേമചന്ദ്രനെയും നൗഷാദിനെയും ചൂണ്ടികാണിച്ച് സുരേഷ് ഗോപി പറഞ്ഞു.

പിണറായി വിജയനും തന്നെ ക്ഷണിച്ചിട്ടുണ്ട്. ചങ്കൂറ്റം ഉണ്ടെങ്കിൽ ഇല്ലെന്ന് പറയട്ടെ. പിണറായി വിജയൻ വിളിച്ചിട്ടുണ്ട്. പക്ഷേ, വിജയേട്ടാ എനിക്കിത് പറ്റില്ലെന്നാണ് മറുപടി നല്‍കിയത്. അത് തന്നെയാണ് എല്ലാ നേതാക്കളോടും താൻ പറഞ്ഞിരുന്നത്. എന്നാൽ, ഇപ്പോള്‍ കാണുന്നപോലെയൊരു തീരുമാനത്തിലേക്ക് വരേണ്ട സാഹചര്യം ഉണ്ടായെന്നും സുരേഷ് ഗോപി പറഞ്ഞു.

മാതാവിന് കിരീടം വെച്ചത് തന്‍റെ പ്രാർത്ഥനയാണെന്നും അവിടെയും തന്നെ ചവിട്ടി തേച്ചുവെന്നുമാണ് രാവിലെ തൃശൂരിലെ  ഇൻഫന്‍റ് ജീസസ് സ്കൂളിലെ സ്വീകരണ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് സുരേഷ് ഗോപി പ്രതികരിച്ചത്. പാവങ്ങളുടെ പണം തട്ടിയെടുത്ത് ചോരയൂറ്റി കുടിച്ചത് ചോദ്യം ചെയ്തു. അതിലാണ് താൻ വിജയിച്ചതെന്നും സുരേഷ് ​ഗോപി പറഞ്ഞു .പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

ഇപ്പോൾ ഒന്ന് ജയിച്ചപ്പോഴേക്കും അതിന്‍റെ ഘടകങ്ങൾ പരിശോധിക്കാതെ പൂരം കലക്കിയോ ആനയ്ക്ക് പട്ട വലിച്ചിട്ടോ എന്നാണ് നോക്കുന്നത്. സമൂഹത്തിൽ പിച്ചി ചീന്തപ്പെട്ടു. പക്ഷേ അവിടെ നിന്നും സമൂഹം തന്നെ ഉയർത്തിക്കൊണ്ട് വന്നു. ഒന്ന്  തോളിൽ സ്നേഹത്തോടെ കൈ വെച്ചപ്പോഴേക്കും കോടതിയുടെയും പൊലീസിൻ്റെയും വിളിയും കാത്തിരിക്കുന്ന ആളായി. എന്‍റെ ഭാര്യ അത്ര പ്രായമാകാത്ത സ്ത്രീ ആണ്. എനിക്ക് പെണ്മക്കളും ആൺമക്കളും ഉണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe