വടകര നഗരസഭ ഓഫിസ് കം ഷോപ്പിങ് കോപ്ലക്സ് കെട്ടിടം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

news image
Oct 10, 2024, 4:50 am GMT+0000 payyolionline.in

വ​ട​ക​ര: വ​ട​ക​ര ന​ഗ​ര​സ​ഭ ഓ​ഫി​സ് കം ​ഷോ​പ്പി​ങ് കോ​പ്ല​ക്സ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങി. ഷോ​പ്പി​ങ് കോ​പ്ല​ക്സ് കെ​ട്ടി​ട​ത്തി​ൽ ആ​കെ 53 ക​ട​മു​റി​ക​ളാ​ണു​ള്ള​ത് 14 എ​ണ്ണം ലേ​ല​ത്തി​ൽ പോ​യി. 39 ക​ട​മു​റി​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നു. മു​റി​ക​ളു​ടെ ഡെ​പ്പോ​സി​റ്റി​ലും വാ​ട​ക​യി​ലും വ​ൻ വ​ർ​ധ​ന വ​രു​ത്തി​യ​തി​നാ​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ലേ​ല​ത്തി​ന് ആ​വ​ശ്യ​ക്കാ​ർ എ​ത്തി​യി​രു​ന്നി​ല്ല.

എ​ന്നാ​ൽ, പി​ന്നീ​ട് ഡെ​പ്പോ​സി​റ്റ് തു​ക​യി​ല​ട​ക്കം കു​റ​വ് വ​രു​ത്തി​യ​തോ​ടെ ആ​വ​ശ്യ​ക്കാ​രെ​ത്തു​ക​യാ​യി​രു​ന്നു. ബാ​ക്കി​യു​ള്ള മു​റി​ക​ൾ അ​ടു​ത്ത ഓ​ഫ​റോ​ടെ ലേ​ല​ത്തി​ൽ പോ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ 100 ദി​ന ക​ർ​മ​പ​രി​പാ​ടി​യി​ലു​ൾ​പ്പെ​ടു​ത്തി ന​വം​ബ​റി​ൽ കെ​ട്ടി​ടം നാ​ടി​ന് സ​മ​ർ​പ്പി​ക്കാ​നാ​ണ് നീ​ക്കം. കെ​ട്ടി​ട​ത്തി​ന്റെ അ​വ​സാ​ന​ഘ​ട്ട പ​ണി​ക​ൾ ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ന​ഗ​ര​സ​ഭ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്താ​ണ് കെ.​യു.​ആ​ർ.​ഡി.​എ​ഫ്.​സി​നി​ന്ന് ഒ​മ്പ​തു കോ​ടി 16 ല​ക്ഷം രൂ​പ വാ​യ്പ ല​ഭ്യ​മാ​ക്കി​യാ​ണ് 7212.62 മീ​റ്റ​ർ സ്ക്വ​യ​ർ വി​സ്തൃ​തി​യി​ൽ കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന്റെ വാ​യ്പ തി​രി​ച്ച​ട​വ് ന​ഗ​ര​സ​ഭ നി​ർ​വ​ഹി​ക്കേ​ണ്ട​തു​ണ്ട്. ക​ട​മു​റി​ക​ൾ ക​ഴി​ഞ്ഞ് ബാ​ക്കി ഭാ​ഗം ന​ഗ​ര​സ​ഭ ഓ​ഫി​സാ​യും പ്ര​വ​ർ​ത്തി​ക്കും. ഇ​ല​ക്ട്രി​ഫി​ക്കേ​ഷ​ൻ ഫ​യ​ർ വ​ർ​ക്കു​ക​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. ഇ​ല​ക്ട്രോ​ണി​ക്സ് ഇ​ന്റീ​രി​യ​ൽ പ്ര​വൃ​ർ​ത്തി​ക​ൾ അ​ന്ത്യ​ഘ​ട്ട​ത്തി​ലാ​ണ്. ഓ​ഫി​സി​നും വ്യാ​പാ​ര സ​മു​ച്ച​യ​ത്തി​നും അ​ഗ്നി​ബാ​ധ​യി​ൽ​നി​ന്നു​ള്ള ര​ക്ഷ​ക്കാ​യി വൈ​റ്റ് റൈ​സ​ർ സു​ര​ക്ഷ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. യാ​ർ​ഡ് നി​ർ​മാ​ണ​വും പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. നെ​റ്റ് സീ​റോ കാ​ർ​ബ​ൺ പ​ദ്ധ​തി​ക്ക് അ​നു​സൃ​ത​മാ​യി ഗ്രീ​ന​റി സം​വി​ധാ​ന​ത്തി​ലാ​ണ് യാ​ർ​ഡ് നി​ർ​മി​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ​യു​ടെ അ​ഭി​മാ​ന പ​ദ്ധ​തി​യാ​യി​ട്ടാ​ണ് ന​ഗ​ര​സ​ഭ ഓ​ഫി​സ് കം ​ഷോ​പ്പി​ങ് കോ​പ്ല​ക്സ് കെ​ട്ടി​ടം വി​ല​യി​രു​ത്തു​ന്ന​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe