പുതിയാപ്പയിൽ നാഷണൽ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ്ഫോം ക്യാമ്പ് സംഘടിപ്പിച്ചു

news image
Oct 6, 2024, 5:34 pm GMT+0000 payyolionline.in

കോഴിക്കോട്: ഭാരതീയ മത്സ്യ പ്രവർത്തക സംഘം പുതിയാപ്പ ഗ്രാമ സമിതിയുടെ ആഭിമുഖ്യത്തിൽ നാഷണൽ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ്ഫോം (എൻ എഫ് ഡി പി) ക്യാമ്പ് പുതിയാപ്പ മത്സ്യ തൊഴിലാളി സഹകരണ സംഘം ഓഫീസിൽ  സംഘടിപ്പിച്ചു. ഭാരതീയ മത്സ്യ പ്രവർത്തക സംഘം കോഴിക്കോട് താലൂക്ക് സെക്രട്ടറി ടി.പി. കിഷോർ അധ്യക്ഷം വഹിച്ച പരിപാടി ഭാരതീയ മത്സ്യ പ്രവർത്തക സംഘം കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി സി.വി. അനീഷ് പയ്യോളി ഉദ്ഘാടനം ചെയ്തു. ഭാരതീയ മത്സ്യ പ്രവർത്തക സംഘം കോഴിക്കോട് താലൂക്ക്പ്രസിഡണ്ട് കെ. ശിവദാസൻ ബേപ്പൂർ ആശംസാഭാഷണം നടത്തി.

എം.കെ.ജിതേന്ദ്രൻ, പി.കെ. നിത്യാനന്ദൻ, എൻ.പി. പ്രകാശൻ എന്നിവർ സംസാരിച്ചു.
പുതിയാപ്പ എടക്കൽ-മൂലയിൽ മത്സ്യ തൊഴിലാളിവികസന ക്ഷേമ സഹകരണ സംഘം പുതിയ ഭരണസമിതി പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട എം.കെ.ജിതേന്ദ്രനെ ഭാരതീയ മത്സ്യ പ്രവർത്തക സംഘം കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി സി.വി. അനീഷ് പയ്യോളി ആദരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe