ഗസ്സയിൽ പള്ളിക്ക് നേരെ ഇസ്രായേൽ ആക്രമണം; 18 പേർ കൊല്ലപ്പെട്ടു

news image
Oct 6, 2024, 2:29 am GMT+0000 payyolionline.in

ഗസ്സ: ഗസ്സയിൽ പള്ളിക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു. ദെർ എൽ ബലാഹിലെ പള്ളിയിലാണ് ആക്രമണം ഉണ്ടായതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ നിരവധിപേർ പള്ളിയിൽ താമസിക്കുന്നുണ്ടെന്നാണ് അൽ ജസീറയുടെ റിപ്പോർട്ടിൽ പറയുന്നത്.

പള്ളിയിൽ ആക്രമണം നടത്തിയ വിവരം ഇസ്രായേൽ പ്രതിരോധസേനയും സ്ഥിരീകരിച്ചിട്ടുണ്ട്. പള്ളിക്കൊപ്പം ഇബൻ റുഷദ് സ്കൂളിലും ആക്രമണം നടത്തിയെന്ന് ഇസ്രായേൽ പ്രതിരോധസേന അറിയിച്ചു. എക്സിലൂടെയായിരുന്നു ഇസ്രായേൽ പ്രതിരോധസേനയുടെ അറിയിപ്പ്.

അതേസമയം, ആക്രമണത്തിൽ എത്രപേർ മരിച്ചുവെന്ന് ഇസ്രായേൽ പ്രതിരോധസേന സ്ഥിരീകരിച്ചിട്ടില്ല. സിവിലിയൻമാരുടെ മരണം പരമാവധി കുറക്കുന്ന രീതിയിലാണ് ആക്രമണം നടത്തിയതെന്നും ഇസ്രായേൽ പ്രതിരോധസേന അവകാശപ്പെട്ടു.

ഗ​സ്സ യു​ദ്ധ​ത്തി​ൽ ഇ​തു​വ​​രെ കൊ​ല്ല​പ്പെ​ട്ട ഫ​ല​സ്തീ​നി​ക​ളു​ടെ എ​ണ്ണം 41,825 ആ​യി ഉ​യ​ർ​ന്നു. 96,910 പേ​ർ​ക്ക് പ​രി​ക്കേ​റ്റിരുന്നു. അ​ധി​നി​വി​ഷ്ട വെ​സ്റ്റ് ബാ​ങ്കി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഇ​സ്രാ​യേ​ൽ സൈ​ന്യം ആക്രമണം തുടരുകയാണ്. ഇതിനിടെ നിരവധി പേർ ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe